കൊശമറ്റം ഫിനാന്‍സ് 300 കോടി സമാഹരിക്കുന്നു

Posted on: August 5, 2020

കോട്ടയം: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റംഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെ അപക്ഷിച്ച് 20 ശതമാനം അധിക വളര്‍ച്ച കൈവരിക്കാനും പ്രവര്‍ത്തനലാഭത്തില്‍ 31 ശതമാനം വര്‍ധന നേടാനും കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നു കമ്പനി അവകാശപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വര്‍ധിച്ചു വരുന്ന സ്വര്‍ണപണയ ഇടപാടുകാരെ മുന്‍നിര്‍ത്തി ഓണ്‍ലന്‍ സ്വര്‍ണ വായ്ക്കയും ഭവനങ്ങളില്‍ ചെന്നുള്ള ഡോര്‍സ്‌റ്റെപ് ഗോള്‍ഡ് ലോണ്‍ പദ്ധതിയും ആരംഭിച്ചു കഴിഞ്ഞതായി കൊശമറ്റം ഫിനാനസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യുെ കെ. ചെറിയാന്‍ അറിയിച്ചു.

TAGS: Kosamattam Fi |