ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല

Posted on: July 2, 2020

ന്യൂഡല്‍ഹി : ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ക്വാര്‍ട്ടറില്‍ നിലവിലുള്ളതുതന്നെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തപാല്‍ വകുപ്പ് ഇന്നലെ ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചു. ഈ കലയളവില്‍ പബ്‌ളിക് പ്രോവിഡന്റ് ഫണ്ടിന്റെയും പലിശനിരക്ക് 7.10 ശതമാനമായി തുടരും. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ 7.40 ശതമാനമായി തുടരും.

ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ തപാല്‍ ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ ഇങ്ങനെ : സേവിംഗ്‌സ് ഡിപ്പോസിറ്റ് 4 ശതമാനം ഒരു വര്‍ഷം. രണ്ടു വര്‍ഷം, മൂന്നുവര്‍ഷം കാലാവധി നിക്ഷേപം 5.5 ശതമാനം. അഞ്ചു വര്‍ഷം 6.7 ശതമാനം.

അഞ്ചു വര്‍ഷം റെക്കറിംഗ് 5.8 ശതമാനം. അഞ്ചു വര്‍ഷം സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം – 7.4 ശതമാനം. അഞ്ചു വര്‍ഷം മന്ത്‌ലി ഇന്‍കം – 6.6 ശതമാനം. അഞ്ചു വര്‍ഷം എന്‍എസ് സി- 6.8 ശതമാനം. പിപിഎഫ് 7.1 ശതമാനം. കിസാന്‍ വികാസ് പത്ര 6.9 ശതമാനം. സുകന്യ സമൃതി യോജന 7.6 ശതമാനം.