ഡിജിറ്റല്‍ വായ്പയുമായി നവി ലെന്‍ഡിംഗ് ആപ്

Posted on: June 30, 2020

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ഉടനടി ഡിജിറ്റലായി വായ്പ നല്‍കുന്ന നവി ലെന്‍ഡിംഗ് ആപ് പ്രവര്‍ത്തനമാരംഭിച്ചു. ആപ്പിലൂടെ 36 മാസം വരെ കാലാവധിയില്‍ 5 ലക്ഷം രൂപവരെ നേരിട്ട് ഒരു ഓഫിസിലും ചെല്ലാതെ ഡിജിറ്റലായി വായ്പയെടുക്കാം.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കിയാല്‍ ഉടന്‍ തുക ബാങ്ക് അക്കൗണ്ടിലെത്തും. ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകര്‍ ബന്‍സാല്‍, അങ്കിത് അഗര്‍വാള്‍ എന്നിവരാണ്.