സ്വര്‍ണ ബോണ്ടുകള്‍ പോസ്റ്റ് ഓഫീസുകളിലൂടെയും

Posted on: June 10, 2020

കൊച്ചി : റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ജൂണ്‍ 12 വരെ പോസ്റ്റ് ഓഫീസുകളിലൂടെയും ലഭിക്കും. എട്ടു വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. അഞ്ചു വര്‍ഷത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും തിരികെ വാങ്ങാം.

തിരികെ വാങ്ങുമ്പോള്‍ ആ സമയത്തെ സ്വര്‍ണവിലയും അതുവരെയുള്ള കാലയളവില്‍ 2.5 ശതമാനം നിരക്കില്‍ പലിശയും ലഭിക്കും. ബോണ്ടുകള്‍ സ്വര്‍ണംപോലെ തന്നെ ബാങ്കില്‍ ഈട് നല്‍കാനും പണയപ്പെടുത്താനും സാധിക്കും.