ആദായനികുതി റിട്ടേണിന് പുതിയ ഫോം

Posted on: June 1, 2020

ന്യൂഡല്‍ഹി : ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമുകള്‍ നിലവില്‍ വന്നു. വൈകാതെ പോര്‍ട്ടലില്‍ ലഭ്യമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍, ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലത്തു നടത്തിയ നിക്ഷേപങ്ങളുടെ ആനുകൂല്യം പോയ സാമ്പത്തിക വര്‍ഷത്തെ റിട്ടേണില്‍ ക്ലെയിം ചെയ്യാന്‍ അവസരമുണ്ട്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നേരത്തെ തന്നെ നവംബര്‍ 30 വരെ നീട്ടിയിരുന്നു.

ഐടിആര്‍ 1 (സഹജ്) മുതല്‍ 7 വരെയുള്ള ഫോമുകളാണു പുതുക്കിയത്. ഐടിആര്‍ 1, 4 ഫോമുകള്‍ ജനുവരിയില്‍ പുതുക്കിയത് ഇതോടെ റദ്ദായി.

ഒരു ലക്ഷത്തിലേറെ രൂപ വൈദ്യുതി ബില്‍ അടച്ചോ 2 ലക്ഷം രൂപ ചെലവിട്ട് വിദേശ യാത്ര നടത്തിയോ, കറന്റ് അക്കൗണ്ടില്‍ ഒരു കോടിയിലേറെ നിക്,പേമുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.