ചെറുകിട ബിസിനസുകാര്‍ക്ക് പലിശയിളവ്

Posted on: May 15, 2020

ഡല്‍ഹി : ചെറുകിട ബിസിനസുകാര്‍ക്കും തെരുവോരക്കച്ചവടക്കാര്‍ക്കും വിവിധ ആനുകൂല്യങ്ങളുമായാണ് ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഭാഗം പ്രധാനമന്ത്രി അവതരിപ്പിച്ചത്. ചെറുകിട ബിസിനസുകാര്‍ എടുക്കുന്ന മുദ്ര-ശിശു വായ്പകള്‍ക്ക് പലിശയിളവ് നല്‍കാന്‍ സര്‍ക്കാര്‍ 1500 കോടി രൂപ ചെലവഴിക്കും. കോവിഡിനുശേഷം പണിയില്ലാതായ 50 ലക്ഷം തെരുവോരക്കച്ചവടക്കാര്‍ക്ക് വീണ്ടും കച്ചവടമാരംഭിക്കാന്‍ പ്രവര്‍ത്തന

മുദ്രാ വായ്പകളുടെ ഏറ്റവും ചെറിയ രൂപമായ മുദ്ര-ശിശു വായ്പകളെടുത്തവര്‍ക്കാണ് (50,000 രൂപ വരെയുള്ളത്) അടുത്ത 12 മാസത്തേക്ക് പലിശയില്‍ രണ്ടു ശതമാനം ഇളവുനല്‍കുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 1500 കോടി രൂപ ചെലവഴിക്കും. നിലവില്‍ 1.62 ലക്ഷം കോടിയാളുകളാണ് മുദ്ര-ശിശു വായ്പകളെടുത്തത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കാണ് ആനുകൂല്യം.