ചെറുകിട വാണിജ്യ വായ്പകളില്‍ കുടിശിക കുറവ്

Posted on: May 8, 2020

കൊച്ചി : വായ്പ കുടിശിഖ കുറഞ്ഞ നിലയില്‍ നിര്‍ത്തുന്നതില്‍ ചെറുകിട സംരംഭങ്ങള്‍ വന്‍കിട കോര്‍പറേറ്റുകളെക്കാള്‍ മെച്ചമാണെന്നു ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്. ജനുവരിയില്‍ വന്‍കിട കോര്‍പറേറ്റുകളുടെ നിഷ്‌ക്രിയ ആസ്തി നിരക്ക് 19.7 ശതമാനം ആയിരുന്നപ്പോള്‍ ചെറുകിട മേഖലയില്‍12.5 ശതമാനം മാത്രം.

വാണിജ്യ വായ്പകള്‍ 64.45 ലക്ഷം കോടി രൂപയായിരുന്ന ജനുവരിയില്‍ ചെറുകിട മേഖലയുടെ വായ്പ വിഹിതം 17.75 ലക്ഷം കോടിയായിരുന്നു. ചെറുകിട, സൂക്ഷ്മ, ഇടത്തരം മേഖലയ്ക്കുള്ളില്‍ തന്നെ സൂക്ഷ്മ മേഖലയില്‍ 92,262 കോടി രൂപയുടെ വായ്പകളാണുള്ളത്.