കൊവിഡ് പ്രതിസന്ധി : ഹ്യുണ്ടായ് ഇഎംഐ അടയ്ക്കും

Posted on: May 7, 2020

ന്യൂഡല്‍ഹി : കൊവിഡ് കാലത്ത് തൊഴില്‍ പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഇഎംഐ അഷ്വറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റ്ഡ്. മേയില്‍ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തൊഴില്‍ നിന്നുള്ള വരുമാനത്തില്‍ തടസ്സമുണ്ടായാല്‍ മൂന്നു മാസത്തെ ഇഎംഐ ഹ്യുണ്ടായ് കമ്പനി അടയ്ക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം.