ചിട്ടി സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്നു തീരുമാനം

Posted on: April 22, 2020

തൃശൂര്‍: സ്വകാര്യ ചിട്ടി സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ ഇന്നുമുതല്‍ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്നു ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചു.

ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും ഉത്തരവ് ഇറങ്ങുമെന്നും ധനകാര്യ വകുപ്പില്‍ നിന്ന് ഉറപ്പു കിട്ടിയിരുന്നുതായി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇതു പ്രകാരം തുറന്ന സ്ഥാപനങ്ങള്‍ ചിലയിടങ്ങളില്‍ പോലീസ് ഇടപെട്ട് അടപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് അസോ. ചെയര്‍മാന്‍ ഡേവീസ് കണ്ണനായ്ക്കല്‍, ജനറല്‍ സെക്രട്ടറി വി. ടി. ജോര്‍ജ് എന്നിവര്‍ പറഞ്ഞു.