ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ 20 മുതല്‍ പൂര്‍ണതോതില്‍

Posted on: April 18, 2020


കൊച്ചി : സ്വര്‍ണപ്പണയ സ്ഥാപനങ്ങളടക്കമുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ 20 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. അസോസിയേഷന്‍ ഓഫ് കേരള നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസില്‍ (കെഎന്‍ഹിഎഫ്‌സി) അംഗത്വമുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തോടെ 20 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. ഓരോ മേഖലയിലെയും കോവിഡ് ബാധിക തീവ്രതയനുസരിച്ച് പ്രാദേശിക ഭരണ കൂടങ്ങളുടെ നിര്‍ദേശപ്രകാരമായിരിക്കും ബ്രാഞ്ചുകളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം അറിയിച്ചു.