പ്രവാസികള്‍ക്ക് 3 ശതമാനം പലിശയ്ക്ക് സ്വര്‍ണ വായ്പ

Posted on: April 17, 2020

തിരുവനന്തപുരം : പ്രവാസികള്‍ക്കു കേരള ബാങ്ക് 3 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ വായ്പ നല്‍കും. ഒരു കുടുംബത്തിനു പരമാവധി 50,000 രൂപ. പ്രോസസിംഗ് ഫീസ് ഇല്ല. നാലു മാസത്തിനകം തിരിച്ചടയ്ക്കണം.