അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ടുകൾ ഉടൻ

Posted on: April 9, 2020

ന്യൂഡല്‍ഹി : കോവിഡ് – 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അഞ്ചുലക്ഷം രൂപവരെയുള്ള ആദായനികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 14 ലക്ഷം നികുതിദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുടിശ്ശികയുള്ള ജി. എസ്. ടി. കസ്റ്റം റീഫണ്ടുകളും ഉടന്‍ നല്‍കും. സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭകര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഗുണം ലഭിക്കും.