ഫോറെക്‌സ് വിപണി : സമയം കുറച്ചു

Posted on: April 4, 2020

മുംബൈ : വിദേശ വിനിമയ – കടപ്പത്ര വിപണനസമയം റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചു. ഏപ്രില്‍ ഏഴുമുതല്‍ 17 വരെ ഇവ രാവിലെ പത്തുമുതല്‍ രണ്ടുമണിവരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ആര്‍.ബി.ഐ അറിയിച്ചു. സാധാരണദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുമണിവരെയായിരുന്നു ഈ വിപണികള്‍ പ്രവര്‍ത്തിച്ചിരുന്നത്.

കൊറോണ സൃഷ്ടിച്ചിരിക്കുന്ന അസാധാരണ സ്ഥിതിവിശേഷത്തെത്തുടര്‍ന്നാണ് നടപടിയെന്ന് ആര്‍. ബി. ഐ. വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെയും ഐ.ടി സംവിധാനങ്ങളുടെയും പരിമിതി സാമ്പത്തിക വിപണിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും ആര്‍.ബി.ഐ. യുടെ പത്രക്കുറിപ്പില്‍ പറയുന്നു.

TAGS: Forex Trading |