മള്‍ട്ടി അസറ്റ് ഓപ്പര്‍ച്യുണിറ്റി ഫണ്ടുമായി ടാറ്റാ മ്യൂച്വല്‍ ഫണ്ട്

Posted on: February 15, 2020

കൊച്ചി: ഓഹരി, കമോഡിറ്റി ഡെറിവേറ്റീവ്, കടം ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ടാറ്റാ മള്‍ട്ടി അസറ്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്  ടാറ്റാ
മ്യച്വല്‍ ഫണ്ട് വിപണിയിലെത്തിച്ചു. ഇഷ്യു ഫെബ്രുവരി 28-ന് ക്ലോസ് ചെയ്യും.

കമോഡിറ്റി ഡെറിവേറ്റീവില്‍ നിക്ഷേപിക്കുന്ന രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് പദ്ധതികൂടിയാണ് ടാറ്റാ മള്‍ട്ടി അസറ്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്. ആസ്തിയുടെ 25 ശതമാനം വരെ എക്‌സ്‌ചേഞ്ച് ട്രേഡഡ് കമോഡിറ്റി ഡെറിവേറ്റീവില്‍ നിക്ഷേപിക്കുവാന്‍ ഫണ്ട് മാനേജര്‍ക്ക് അനുവാദമുണ്ട്. ഒരു കമ്മോഡിറ്റിയില്‍ നിക്ഷേപം 10 ശതമാനത്തില്‍ വര്‍ധിച്ചുകൂടാ.

കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. രാഹൂല്‍ സിംഗ് (ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ – ഇക്വിറ്റി) മൂര്‍ത്തി നാഗരാജന്‍ (ഫിക്‌സ്ഡ് ഇന്‍കം തവലന്‍), അരബിന്ദോ പ്രസാദ് ഗയാന്‍ (കമോഡിറ്റി സ്ട്രാറ്റജി തലവന്‍), ശൈലേഷ് ജെയിന്‍ (ഫണ്ടു മാനേജര്‍) എന്നിവരാണ് ഈ ഫണ്ടിന്റെ ആസ്തി മാനേജ് ചെയ്യുന്നതിനു നേതൃത്വം നല്‍കുക.