എന്‍ ആര്‍ ഇ നിക്ഷേപം : നികുതിയിളവ് തുടരും

Posted on: February 4, 2020

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ഇന്ത്യയിലെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുമ്പോഴും, ബാങ്കുകളിലെ എന്‍ആര്‍ഇ (നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍) എഫ്‌സിഎന്‍ആര്‍ (ഫോറിന്‍ കറന്‍സിനോണ്‍ റസിഡന്റ്) അക്കൗണ്ടുകളിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശയ്ക്ക് നകുതിയിളവു തുടരും. പ്രവാസികളുടെ ശബളം എത്തുന്നതു പ്രധാനമായും എന്‍ആര്‍ഇ അക്കൗണ്ട് വഴിയാണ്. നാട്ടിലെ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന എന്‍ആര്‍ഒ (നോണ്‍ റസിഡന്റ് ഓര്‍ഡിനറി) അക്കൗണ്ടിലെ പലിശ വരുമാനത്തിനു ഇപ്പോഴേ നികുതിയുണ്ട്. ഇതു തുടരുകയും ചെയ്യും.

ഒരു രാജ്യത്തും സ്ഥിരമായി താമസിക്കാതെ (സ്‌റ്റേറ്റ്‌ലെസ്) നികുതി സംവിധാനത്തില്ഡ നിന്ന് രക്ഷപ്പെടുന്ന ഉയര്‍ന്ന വരുമാനക്കാരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ വ്യവസ്ഥയെന്നും പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) കര്‍ഷകസമിതി അധ്യക്ഷനായിരുന്ന അഖിലേഷ് രഞ്ജന്‍ പറയുന്നു. കപ്പലില്‍ ജോലി ചെയ്യുന്നവര്‍ ഒരിടത്തും നികുതി നല്‍കാത്ത സാഹചര്യമുണ്ടെങ്കില്‍ അതു മാറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ മൊത്തം വരുമാനത്തിനും നികുതിയെന്നത് ധനകാര്യ ബില്ലിലെ വ്യവസ്ഥ തയാറാക്കിയതിലെ പിഴവാണെന്ന് അഖിലേഷ് രഞ്ജന്‍ പറഞ്ഞു. പുതിയ വ്യവസ്ഥ വ്യക്തമായി പറയാത്തതാണ് ആശയക്കുഴപ്പിത്തിനു കാരണം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണക്കുറിപ്പിലും വ്യക്തതയില്ല.

എല്ലാവരും ഏതെങ്കിലും രാജ്യത്തിനു നികുതി സംവിധാനത്തിന്റെ ഭാഗമാകണമെന്ന് ജി-20 ഉള്‍പ്പെടെ ലോക രാജ്യങ്ങളുടെ കൂട്ടായ്മയുടെ തീരുമാനമാണ്. എത്ര ദിവസം ഒരു രാജ്യത്തു താമസിച്ചാലാണ് ആ രാജ്യത്തെ താമസക്കാരനായി കണക്കാക്കുകയെന്ന് ഇന്ത്യയും യുഎഇയും തമ്മിലുള്ളതുപോലെയുള്ള ഉഭയകക്ഷി കരാറുകളില്‍ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

TAGS: NRE DEPOSIT |