സ്വർണ ബോണ്ട് : നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിൽ 8000 അപേക്ഷകൾ

Posted on: July 30, 2016

Gold-Bond-Big-aകൊച്ചി : നാലാമത് സ്വർണ ബോണ്ട് പദ്ധതിയിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മികച്ച പ്രതികരണം. 341 കിലോഗ്രാം സ്വർണത്തിനുള്ള അപേക്ഷകളാണ് സബ്‌സ്‌ക്രിപ്ഷൻ സമാഹരിക്കാനുള്ള റിസീവിംഗ് ഓഫീസായ നാലാമത് പദ്ധതിയിൽ എൻഎസ്ഇ മുഖേന അപേക്ഷിച്ചത്. പദ്ധതി ജൂലൈ 22 ന് അവസാനിച്ചു. കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ടുകൾ അവതരപ്പിക്കുന്നത്. പ്രാഥമിക കണക്കനുസരിച്ച് 341.6 കിലോഗ്രാമിന്റെ മൂല്യം 106.5 കോടി രൂപ വരും.

ഇത്തരതിൽ 8000 അക്ഷേകളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു മാസമായി ഈ പദ്ധതിയെകുറിച്ച് എൻ എസ് ഇ 1000 ബോധവത്കരണ പരിപാടികൾ രാജ്യത്തൊട്ടാകെ നടത്തിയിരുന്നു. എൻ എസ് ഇ യുടെ ഓൺലൈൻ മ്യൂച്ച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമിലൂടെ 20 കിലോ സ്വർണത്തിനുള്ള അപേക്ഷയും ലഭിച്ചു.