10
Friday
May 2024
May 2024
രാജേന്ദ്രസിംഗിന് സ്‌റ്റോക്ക്‌ഹോം വാട്ടർ പ്രൈസ്
Posted on: March 22, 2015
സ്റ്റോക്ക്‌ഹോം : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാജേന്ദ്രസിംഗിന് 2015 ലെ സ്റ്റോക്ക്‌ഹോം വാട്ടർപ്രൈസ്. മൂന്ന് ദശാബ്ദത്തിലേറെയായി രാജസ്ഥാനിൽ നടത്തിവരുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സ്റ്റോക്ക്‌ഹോം വാട്ടർപ്രൈസിന് അർഹനാക്കിയത്. 150,000 യുഎസ് ഡോളറും പ്രത്യേകം തയാറാക്കിയ ശില്പവും അടങ്ങുന്നതാണ് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ വാട്ടർ ഇൻസ്റ്റിറ്റിയൂട്ടിന്റെ അവാർഡ്.
ലോക ജലവാരത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 ന് സ്‌റ്റോക്ക്‌ഹോമിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. വാട്ടർമാൻ എന്നറിയപ്പെടുന്ന രാജേന്ദ്രസിംഗിന് 2001 ൽ മഗ്‌സെസെ അവാർഡും ലഭിച്ചിട്ടുണ്ട്.
TAGS: Magsaysay Award | Rajendra Singh | Stockholm International Water Institute | Stockholm Water Prize | Tarun Bharat Sangh | Water Man |
News in this Section
Related News