May 2024
സൈബര്‍ പാര്‍ക്കില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകള്‍ നട്ടു
Posted on: June 7, 2021
കോഴിക്കോട് : പരിസ്ഥിതി സൗഹൃദ ഐടി സൗകര്യങ്ങളുള്ള നാടായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വിവിധ കമ്പനി മേധാവികളും ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് മരത്തൈകള്‍ നട്ടു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസില്‍ നിന്ന് ഏറ്റുവാങ്ങിയ തൈകള്‍ സൈബര്‍ പാര്‍ക്ക് കാമ്പസില്‍ വിവിധയിടങ്ങളിലായി നട്ടു പിടിപ്പിച്ചു.
കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പ്രസിഡന്റ് ഹാരിസ് പി.ടി, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, സൈബര്‍ പാര്‍ക്ക് എച്ച്.ആര് കോഓഡിനേറ്റര്‍ അനുശ്രീ എം, പാര്‍ക്കിലെ വിവിധ കമ്പനി മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
TAGS: Cyber Park | World Environment Day |
കോഴിക്കോട് സൈബര്‍പാര്‍ക്ക്; സൈബര്‍ സ്പോര്‍ട്സ് അരീന മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ആഗോള വെബ് കുക്കി വിപണിയില്‍ സൈബര്‍പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ഒന്നാമത്
വാക്സിനേഷന് പൂര്‍ത്തിയായതോടെ കോഴിക്കോട്ടെ ഐടി കമ്പനികള്‍ സാധാരണ നിലയിലേക്ക്
സൈബര്‍ പാര്‍ക്കില്‍ പുതിയ ഐടി കമ്പനി കൂടി
വികസനത്തിലേക്ക് കുതിച്ച് സൈബര്‍ പാര്‍ക്ക് : 42744 ചതുരശ്രയടി സ്ഥലം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും