കാർമൽ എൻജിനീയറിംഗ് കോളജിൽ ഐഎസ്ആർഒയുടെ കാലാവസ്ഥാമാപിനി

Posted on: September 8, 2020

അമ്പലപ്പുഴ : പുന്നപ്രകാര്‍മല്‍ എന്‍ജിനിയറിംഗ് കോളജില്‍ ബംഗളുരു ഐഎസ്ആര്‍ഒ ടെലിമെട്രി ടാക്കിംഗ് ആന്‍ഡ് ആമ്പ് കമാന്‍ഡ് നെറ്റ്വര്‍ക്കുമായി സഹകരിച്ചുകൊണ്ട് കാലാവസ്ഥാ നിരീക്ഷണത്തിനും പഠനത്തിനുമായി എല്‍പിഎം സ്ഥാപിച്ചു. ബേസിക് സയന്‍സ് മേധാവി ഡോ. വി. നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കോളജ് മാനേജ്‌മെന്റും ബംഗലുരു ഐഎസ്ആര്‍ഒ ഭാവാഹികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ധാരണാ പ്രതം ഒപ്പിടുകയും 21 ലക്ഷം രൂപയുടെ പ്രോജകിന് രൂപരേഖ തയാറാക്കുകയും ചെയ്തു.

പ്രോജക്ടിന്റെ ഭാഗമായി തിരുവനന്തപുരം വിഎസ്‌സിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാര്‍ കോളജിലെത്തിയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ ഇപ്രകാരമുള്ള മൂന്നാമത്തെ ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

പ്രസ്തുത ഉപകരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണത്തിനും അതുമായി ബന്ധപ്പെട്ട പ്രോജക്ടുവര്‍ക്കുകള്‍ക്കും സഹായകരമാകും.

കോളജ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ ആലുക്കല്‍ സിഎംഐകോളജ് പ്രിന്‍സിപ്പല്‍ ഡോ. പോള്‍ കെ. മാത്യു, ബേസിക് സയന്‍സ് വിഭാഗം മേധാവി ഡോ. നാരായണന്‍ നമ്പൂതിരിഎന്നിവരുടെ സാന്നിധ്യത്തില്‍, കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ് ചെയര്‍മാന്‍ ഫാ. മാത്യു അം റേക്കുളം സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു.