മെട്രോ കോര്‍പ്പറേറ്റ് ഓഫീസിന് ഐ.ജി.ബി.സി. ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്

Posted on: June 25, 2020

കൊച്ചി : കലൂര്‍ ജെ.എല്‍.എന്‍. സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ റെയില്‍ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസിന് ഇന്ത്യന്‍ ഗ്രൂന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. 100 – ല്‍ 86 പോയിന്റോടെയാണ് കൊച്ചി മെട്രോ ഐ.ജി.ബി.സി പ്ലാറ്റിനം റേറ്റിംഗ് നേടിയത്.

എല്ലാ മെട്രോ സ്‌റ്റേഷനുകളും മുട്ടത്തെ ഓപ്പറേഷന്‍ കമാന്‍ഡ് സെന്ററും കോര്‍പ്പറേറ്റ് ഓഫീസും ഐ.ജി.ബി.സി സര്‍ട്ടിഫൈഡ് ആണ്.

പുതിയ ഓഫീസ് ഹരിതാഭവും ഊര്‍ജ-ജല കാര്യക്ഷമവും ആണെന്നും ഹരിത റേറ്റ് ചെയ്ത വസ്തുക്കളാണ് ഓഫീസില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കെ. എം. ആര്‍. എല്‍. എം. ഡി. അല്‍കേഷ്‌കുമാര്‍ ശര്‍മ പറഞ്ഞു. കലൂരിലെ ജെ. എല്‍.എന്‍. സ്റ്റേഡിയത്തിലെ പുതിയ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് 2019 ഡിസംബറിലാണ് മാറിയത്.

പുതിയ റെയില്‍ അധിഷ്ഠിത എം. ആര്‍.ടി.എസ്. പദ്ധതികളുടെ നിര്‍മാണത്തില്‍ ഹരിത ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഐ.ജി.ബി.സി. ഗ്രീന്‍ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം റേറ്റിംഗ് ആരംഭിച്ചത്.

സ്ഥലം തിരഞ്ഞെടുക്കല്‍ മുതല്‍ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പാരമ്പര്യേതര ഊര്‍ജത്തിന്റെ ഉപയോഗം, മാലിന്യ സംസ്‌ക്കരണം, യാത്രക്കാരുടെയും, ജീവനക്കാരുടെയും ആരോഗ്യ പരിപാലനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്.