ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ഓറഞ്ച് ബുക്ക്

Posted on: May 27, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ കാലവര്‍ഷ, തുലാവര്‍ഷ മുന്നൊരുക്കങ്ങളും ദുരന്ത പ്രതികരണ മാര്‍ഗങ്ങളും വ്യക്തമാക്കുന്ന ഓറഞ്ച് ബുക്ക് പുറത്തിറക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ബുക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്തിപ്പിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത ലഘൂകരണ പദ്ധതികളുടെ വിനിയോഗം, ദുരന്തശേഷം വീടുകളില്‍ തിരികെപ്പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പെട്ടെന്ന് ജലം ഒഴുക്കിവിടേണ്ടിവന്നേക്കാവുന്ന ചെറിയ അണക്കെട്ടുകള്‍, അപ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍, പാമ്പ് കടിക്കുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക, സന്നദ്ധ പ്രവര്‍ത്തകരുടെ വിനിയോഗം, ഹെലികോപ്റ്റര്‍, ഇറങ്ങാനുള്ള മാര്‍ഗനിര്‍ദേശം വെള്ളപൊക്കം സംബന്ധിച്ച മുന്നറിയിപ്പ് എന്നിവ ഈ വര്‍ഷം അധികമായി ചേര്‍ത്തിട്ടുണ്ട്.

ഓറഞ്ച് ബുക്കിനായി സന്ദര്‍ശിക്കുക. https ://sdma.kerala.gov.in/wpcontent/uploads/2020/05/Orange Book of Disaster Management220201.pdf.