ലോക്ക്ഡൗൺ : കൊച്ചിയിൽ വായുമലിനീകരണ തീവ്രത കുറഞ്ഞു

Posted on: April 6, 2020

കൊച്ചി : ലോക്ക്ഡൗൺ  കാലഘട്ടത്തില്‍ വായു മലിനീകരണത്തിന്റെ തീവ്രത
പകുതിയോളം കുറഞ്ഞതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഗതാഗതം ഗണ്യമായി കുറഞ്ഞതും വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതുമാണ് വായുമലിനീകരണത്തിന്റെ തീവ്രത കുറച്ചതെന്ന് പിസിബി ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ എം എ. ബൈജു പറഞ്ഞു.

വൈറ്റില, ഏലൂര്‍ എം. ജി. റോഡ് (കച്ചേരിപ്പടി) എന്നിവിടങ്ങളിലെ അന്തരീക്ഷ ഗുണനിലവാര പരിപാലന സംവിധാനങ്ങളിലൂടെ ശേഖരിച്ച ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് മലിനീകരണ തോത് വിലയിരുത്തിയത്.

എം. ജി റോഡില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്ദ്രത ഉയര്‍ന്ന നിലയിലാണ്. ഡീസല്‍ ജനറേറ്ററുകളുടെ അനധികൃത ഉപയോഗവും അജൈവ മാലിന്യങ്ങള്‍ കത്തിക്കുന്നതും ഇതിനു
കാരണമാകാമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തുന്നു.

TAGS: PCB |