ഇന്ത്യന്‍ ഗവേഷകന്‍ പവന്‍ സുഖ്‌ദേവിന് ടൈലർ പ്രൈസ്

Posted on: January 29, 2020

ന്യൂയോര്‍ക്ക് : പരിസ്ഥിതി നൊബേല്‍ എന്നറിയപ്പെടുന്ന വിഖ്യതമായ ടൈലര്‍ പ്രൈസ് ഇന്ത്യന്‍ പരിസ്ഥിതി സാമ്പത്തിക വിദഗ്ധന്‍ പവന്‍ സുഖ്‌ദേവിനും യുഎസ് ജീവശാസ്ത്രജ്ഞ ഗ്രെച്ചന്‍ ഡെയ്‌ലിക്കും. 2 ലക്ഷം യുഎസ് ഡോളര്‍ (1.42 കോടി രൂപ) സമ്മാനത്തുക ഇവര്‍ പങ്കിടും.

ജൈവ വൈവിധ്യം എങ്ങനെ സാമ്പത്തിക വളര്‍ച്ചയുടെ ഉപാധിയാകാം എന്നതു സംബന്ധിച്ച് 2088-10 കാലത്ത് ഐക്യരാഷ്ട്ര സംഘടന  നടത്തിയ പാനത്തിനു നേതൃത്വം നല്‍കിയതിനാണ് സുഖ്‌ദേവിന് പുരസ്‌കാരം. ഇക്കണോമിക്‌സ് ഓഫ് ഇക്കോസിസ്റ്റംസ് ആന്‍ഡ് ബൈയോഡൈവേഴ്‌സിറ്റി  എന്ന ഈ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് യുഎന്‍  ഗ്രീന്‍ ഇക്കോണമി ഇനിഷ്യേറ്റീവ് ആരംഭിച്ചത്.

യുഎന്‍ പരിസ്ഥിതി പരിപാടി (യുഎന്‍ഇപി) യുടെ ഗുഡ് വില്‍ അംബാസഡര്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യൂ ഡബ്ല്യൂഎഫ്) പ്രസിഡന്റ്, ടീബ് ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരികയാണ്ഇദ്ദേഹം. സുഖ്‌ദേവിന്റെ കാഴ്ചപ്പാടുകള്‍ ലോകമാകെ പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായെന്ന് യുഎന്‍ഇപി മുന്‍ മേധാവി ആക്കി. സ്റ്റെയ്‌നര്‍ പറഞ്ഞു.
യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സേതണ്‍ കാലിഫോര്‍ണിയ ഏര്‍പ്പെടുത്തിയ ടൈലര്‍ പ്രൈസ് ലോകത്തെ ഏറ്റവും പഴയ പരിസ്ഥിതി പുരസ്‌ക്കാരങ്ങളിലൊന്നാണ്.