06
Monday
May 2024
May 2024
ഗ്രീൻപീസിന് സംഭാവന സ്വീകരിക്കാൻ അനുമതി
Posted on: May 27, 2015
ന്യൂഡൽഹി : ഗ്രീൻപീസിന് ആഭ്യന്തര സംഭാവനകൾ സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഇതിനായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാം. സ്ഥിരനിക്ഷേപം ഉപയോഗിക്കുന്നതിനുള്ള വിലക്കുകളും കോടതി നീക്കി.
വിദേശനാണ്യവിനിമയ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഗ്രീൻപീസ് വിദേശസംഭാവനകൾ സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആംസ്റ്റർഡാം ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയാണ് ഗ്രീൻപീസ്. ഇന്ത്യയുൾപ്പടെ 40 ലേറെ രാജ്യങ്ങളിൽ ഗ്രീൻപീസിന് സാന്നിധ്യമുണ്ട്.
TAGS: GREENPEACE | Non Governmental Organisations |
News in this Section
Related News