കാത്ത് കാത്തൊരു കല്യാണ’ത്തില്‍ അരവിന്ദ് വേണുഗോപാല്‍ പാടിയ ഗാനം പുറത്ത്

Posted on: November 11, 2023

കൊച്ചി : മലയാളികളുടെ പ്രിയഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി. ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ ഹൃദ്യമായ ഒരു മെലഡി എത്തുകയാണ്.ഒരു കാലത്ത് സംഗീത പ്രേമികള്‍ ഹൃദയത്തിലേറ്റിയ വേണുഗാനം, ഇതാ തന്റെ മകനിലൂടെ വേണുഗോപാല്‍ സമ്മാനിച്ചിരിക്കുന്നു.

സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് മധുലാല്‍ ശങ്കര്‍. ‘ഞാന്‍ പാടിയ ഈ ഗാനത്തിലൂടെ അച്ഛന്റെ പഴയ ഗാനങ്ങളാണ് എനിക്ക്ഓര്‍മ്മ വരുന്നത് അതില്‍ ഒത്തിരി സന്തോഷമുണ്ട്, ജോണ്‍സണ്‍ മാഷ് ഈണം നല്കി അച്ഛന്‍ പാടിയ പലഗാനങ്ങളും ഈ ഗാനവുമായ് സാമ്യമുള്ളതായ് പറയുന്നുണ്ട്. ഈ ഗാനവും നിങ്ങള്‍ ഏറ്റെടുക്കണം’ അരവിന്ദ് വേണുഗോപാല്‍ പറയുന്നു. ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത’കാത്ത് കാത്തൊരു കല്യാണം’ ഉടന്‍ റിലീസ് ചെയ്യും.

കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് ‘കാത്ത് കാത്തൊരു കല്യാണം ‘ പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്.മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ‘കാത്ത് കാത്തൊരു കല്യാണം’.

ടെലിവിഷന്‍ ചാനല്‍ പരിപാടികളിലുടെയും, നിരവധി ആല്‍ബങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രിസ്റ്റി ബിന്നെറ്റ് പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകര്‍, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂര്‍, രതീഷ് കല്ലറ, അരുണ്‍ ബെല്ലന്റ്, കണ്ണന്‍ സാഗര്‍, പുത്തില്ലം ഭാസി,ലോനപ്പന്‍ കുട്ടനാട്, സോജപ്പന്‍ കാവാലം, മനോജ് കാര്‍ത്യ, പ്രകാശ് ചാക്കാല, സിനിമോള്‍ ജിനേഷ്, ജിന്‍സി ചിന്നപ്പന്‍, റോസ്, ആന്‍സി, ദിവ്യ ശ്രീധര്‍, നയന, അലീന സാജന്‍, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീന്‍ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിന്‍, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പി.ആര്‍.സുമേരന്‍, (പി.ആര്‍ ഒ )
9446190254