മെഡിക്കല്‍ പിജി ആസ്പിരന്റുകള്‍ക്കായി അലന്‍ സൂപ്പര്‍ ആപ്പ് പുറത്തിറക്കി

Posted on: April 19, 2023

കൊച്ചി : രാജ്യത്തെ മെഡിക്കല്‍ കോച്ചിംഗ് രംഗത്തെ മുന്‍നിരക്കാരായ അലന്‍ പിജി മെഡിക്കല്‍ പ്രവേശനം കാംക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, അത്യാധുനിക പരീക്ഷാ തയാറെടുപ്പ് പ്ലാറ്റ്ഫോം അലന്‍ നെക്സ്റ്റ് ആപ്പ് പുറത്തിറക്കി. ആല്‍ഫ, ബീറ്റ , ഡെല്‍റ്റ എന്നിങ്ങനെ മൂന്നു സമഗ്ര കോഴ്‌സ് പാക്കേജുകളിലൂടെ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് അലന്‍ നെക്സ്റ്റ് ആപ്പ്.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തിരക്കേറിയ പ്രവര്‍ത്തനചര്യകള്‍ക്കിടയിലും മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള പരീക്ഷാ തയ്യാറെടുപ്പ് പ്രക്രിയ ലളിതവും കൂടുതല്‍ പ്രാപ്യവുമാക്കുകയെന്നതാണ് അലന്‍ നെക്സ്റ്റ് ലക്ഷ്യം വച്ചിട്ടുള്ളതെന്ന് അലന്‍ നെക്സ്റ്റ് വെര്‍ട്ടിക്കിള്‍ ഹോള്‍ ടൈം എക്‌സിക്യൂട്ടീവ് അമന്‍ മഹേശ്വരി പറഞ്ഞു. തിരക്കേറിയ ഇന്റേണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മികച്ച രീതിയില്‍ നീറ്റ്- പിജി, ഐഎന്‍ഐ സെറ്റ്, എഫ് എംജിഇ പരീക്ഷകള്‍ക്കു തയാറെടുക്കുവാന്‍ അവരെ സഹായിക്കുന്ന സമഗ്ര പദ്ധതിയാണ് അലന്‍ നെക്സ്റ്റ് ആപ്പ് എന്ന് മഹേശ്വരി പറഞ്ഞു.

ഓഫ് ലൈന്‍ ക്ലാസ്‌റൂം പഠനവും റിവിഷനും അടങ്ങുന്നതാണ് ആല്‍ഫ കോഴ്‌സ്. എഴുന്നൂറിലധികം മണിക്കൂറുകള്‍ നീളുന്ന വീഡിയോ, ക്ലിനിക്കല്‍ വീഡിയോ, 200 മണിക്കൂറിലധികമുള്ള റിവിഷന്‍ വീഡിയോ, പതിനായിരത്തിലധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വസ്റ്റ്യന്‍ ബാങ്ക്, ചെറുതും വലുതുമായ ഇരൂന്നൂറിലധികം ടെസ്റ്റുകള്‍ തുടങ്ങിയവ ആല്‍ഫ കോഴ്‌സില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍, പ്രിന്റഡ് നോട്ടും ലഭ്യമാണ്.

ഓണ്‍ലൈന്‍ പഠനത്തിനും റിവിഷനും ഉള്‍പ്പെടുന്ന ബീറ്റ കോഴ്‌സില്‍ 700-ലധികം മണിക്കൂറിലുള്ള വീഡിയോകളും ക്ലിനിക്കല്‍ സ്‌കില്‍ വീഡിയോകളും ഉള്‍പ്പെടുന്നു. 200 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള റിവിഷന്‍ വീഡിയോ പതിനായിരത്തിലധികം ചോദ്യങ്ങള്‍, 200-ലധികം ടെസ്റ്റുകള്‍, ഡിജിറ്റല്‍, പ്രിന്റഡ് നോട്ടുകള്‍ തുടങ്ങിയവ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. പതിനായിരത്തിലധികം ചോദ്യങ്ങളും 200ലധികം ചെറുതും വലുതുമായ ടെസ്റ്റുകളുമാണ് ഡെല്‍റ്റ പാക്കേജില്‍ ഉള്‍പ്പെടുന്നത്.

ക്വിസ്, കണ്‍സെപ്ച്വല്‍ വീഡിയോ, പരീക്ഷാ വിവരങ്ങള്‍, വീഡിയോ ബാങ്ക് എന്നിവവഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അറിവ് വര്‍ധിപ്പിക്കുന്ന വിധത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന. എഴുന്നൂറു മണിക്കൂറിലധികമുള്ള ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഉള്ളടക്കം ലഭ്യമാണ്.

മുഖ്യ വീഡിയോ ഉള്ളടക്കത്തോടൊപ്പം എക്‌സ്ട്രാ എഡ്ജ് വീഡിയോ, ക്‌ളിനിക്കല്‍ വീഡിയോ, ക്ലിനിക്കല്‍വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുവാന്‍ സഹായിക്കുന്ന പ്രായോഗിക വീഡിയോകള്‍ തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്. അവസാനനിമിഷ പഠനത്തിനു സഹായിക്കുന്ന 200 -ലധികം വീഡിയോകള്‍, എംസിക്യൂ ചര്‍ച്ചാ വീഡിയോ, ഇമേജ് ഡിസ്‌കഷന്‍ വീഡിയോ തുടങ്ങിയവ ഇവയുടെ സവിശേഷതകളാണ്.

കൂടാതെ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ അലന്‍ സെന്ററുകള്‍ വഴി കംപ്യൂട്ടറൈസ്ഡ് ഓഫ് ലൈന്‍ സബ്ജക്ട് ടെസ്റ്റുകളില്‍ പങ്കെടുക്കാം.പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് അലന്‍ നെക്സ്റ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ, അലന്‍ നെക്സ്റ്റ് ഓഫ്‌ലൈന്‍ സെന്ററുകള്‍ ഉടന്‍ രാജ്യത്തുടനീളം ആരംഭിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പഠനത്തിനുള്ള അവസരം നല്‍കുന്നു.