മോഹന്‍ലാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ്, ലക്ഷ്യ ബ്രാന്‍ഡ് അംബാസഡര്‍

Posted on: April 19, 2023

കൊച്ചി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ്, ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ചലച്ചിത്രതാരം മോഹന്‍ ലാല്‍ ചുമതലയേറ്റു.

ഇന്ത്യയിലെ 5 മെട്രോ നഗരങ്ങളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യ ഈ വര്‍ഷം കോച്ചിംഗ് ക്ലാസുകള്‍ വ്യാപിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഓര്‍വല്‍ ലയണ്‍ അറിയിച്ചു. സിഎ, എസിസിഎ, സിഎംഎ യുഎസ്എ, സിഎംഎ ഇന്ത്യ, സി എസ് എന്നീ പ്രഫഷനല്‍ കൊമേഴ്‌സ് കോഴ്‌സുകളില്‍ മികച്ച വിജയമാണ് ലക്ഷ്യയിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2023 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.