ജെ കെ ഷാ ക്ലാസസും ലോജിക് സ്‌കൂളും കൈകോര്‍ക്കുന്നു

Posted on: April 4, 2023

കൊച്ചി : കൊമേഴ്‌സ്, ഫിനാന്‍സ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി, ലിസ്റ്റഡ് കമ്പനിയായ വരാന്ത ലേണിംഗ് സൊല്യൂഷന്‍സിന്റെ ഭാഗമായ ജെകെ ഷാ ക്ലാസസ് കൊച്ചിയിലെ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

വിവിധ കൊമേഴ്‌സ് വിഭാഗം കോഴ്‌സുകള്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ വാഗ്ദാനം ചെയ്യുന്ന ജെ കെ ഷാ ക്ലാസസ് , ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നീ ശക്തമായ രണ്ടു ബ്രാന്‍ഡുകളുടെ സഹകരണം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനകരമായിരിക്കുമെന്ന് ജെ കെ ഷാ ക്ലാസസ് ചെയര്‍മാന്‍ ജെ കെ ഷാ അഭിപ്രായപ്പെട്ടു. എസിസിഎ ( യുകെ), സിഎംഎ യുഎസ് ( സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് ( സിഎംഎ) യുഎസ്, സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ടന്റ് ( സിപിഎ) യുഎസ് തുടങ്ങിയ മേഖലയില്‍ ലോജിക്കിന്റെ ശക്തമായ സാന്നിധ്യവും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് ( സിഎംഎ) എന്നിവയില്‍ ജെകെ ഷാ ക്ലാസാസിന്റെ അഖിലേന്ത്യ സാന്നിധ്യവും വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായ സാന്നിധ്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഈ സഹകരണത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം നേട്ടം ലഭിക്കുമെന്ന് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സഹകരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വിദ്യാര്‍ത്ഥികളായിരിക്കും. ഇതിലൂടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഏറ്റവും മികച്ചത് ലഭ്യമാകുന്നുവെന്ന് തങ്ങള്‍ ഉറപ്പാക്കുകയാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

കേരളത്തില്‍ ഏഴു കേന്ദ്രങ്ങളിലുള്ള ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന് (എല്‍ എസ് എം) ഓരോ വര്‍ഷവും 4,000-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നു. രാജ്യത്തുടനീളം എഴുപത്തിയഞ്ചിലധികം ശാഖകളുള്ള ജെ കെ ഷാ ക്ലാസുകള്‍ പ്രതിവര്‍ഷം 80,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.

TAGS: Veranda |