ഫിന്‍പ്രൂവ ലേര്‍ണിംഗ്‌സ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

Posted on: March 31, 2023

കോഴിക്കോട്്: പ്രമുഖ അക്കൗണ്ടിംഗ് സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിന്‍പ്രൂവ ലേര്‍ണിംഗിന്റെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കിസ്റ്റല്‍ ബില്‍ഡിങ്ങിലുള്ള സെന്ററിന്റെ ഉത്ഘാടനം മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വഹിച്ചു. ഉദാഘാടനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ
ത്തിനോടൊപ്പം തന്നെ സ്‌കില്‍ ട്രയിനിംഗും നല്‍കുന്നതിന്റെ ആവശ്യകതയെപ്പറ്റി മേയര്‍ സംസാരിച്ചു.

മാനേജിംഗ് പാര്‍ട്ണര്‍രാജേഷ് സ്വാഗതം പറഞ്ഞു. ഫിന്‍പൂവ് സിഇഒ സി എ ആനന്ദ് കുമാര്‍, സിഒഒ ഫിലിപ്പ് ലൂക്ക് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ചടങ്ങില്‍ ഫിന്‍പൂവ് കോഴിക്കോട് മാനേജിംഗ് പാര്‍ട്ണര്‍സ് ആയമീര മായ രാജേഷ്, സി എ അരുണ്‍ ജോസ്, ഫിന്‍പൂവ് സിഇഒസി എ വീണ വിജയന്‍, ജിഎംപ്രീത പി കെ, ബിഡിഎം ദീപു നടരാജന്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടു മാസം മുതല്‍ പന്ത്രണ്ടുമാസം വരെ ദൈര്‍ഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്‌സ്, ബാങ്കിംഗ് കോഴ്‌സുകളും ഗവണ്‍മെന്റ് അംഗീകൃത അക്കണ്ടിംഗ് സോഫ്‌റ്റ്വെയര്‍ കോഴ്‌സുകളും ഫിന്‍പൂവില്‍ നടത്തും. ഏപ്രില്‍ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. രജിസ്റ്റര്‍ചെയ്യുവാനും മറ്റു വിവരങ്ങള്‍ www.finprov. com എന്ന വെബ്‌സൈറ്റിലോ, ഫോണ്‍ :
8943644444 ബന്ധപ്പെടുക.