ഹീറോ മോട്ടോര്‍ കോര്‍പ്പ് കേരളത്തില്‍ ആദ്യ സ്‌കില്‍ ട്രെയ്‌നിംഗ് സെന്റര്‍ തുറന്നു

Posted on: March 24, 2023

കൊച്ചി : ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പ് കേരളത്തിലെ ആദ്യ സ്‌കില്‍ ട്രെയ്‌നിംഗ് സെന്റര്‍ തുറന്നു. കേരളത്തിലെ പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ മനക്കപ്പടിയിലെ കുറ്റൂക്കാരന്‍ പോളിടെക്‌നിക്ക് കോളേജിലാണ് ഹീറോ മോട്ടോഴ്‌സ് സ്‌കില്‍ ട്രെയ്‌നിംഗ് സെന്റര്‍ തുറന്നത്.

മെട്രൊ റെയ്ല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ ലോക്‌നാഥ് ബഹ്‌റസ്‌കില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യം നേടുന്നവര്‍ക്ക് കൊച്ചി മെട്രൊ റെയ്ല്‍ ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നുണ്ടെന്ന് ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

കുറ്റൂക്കാരനിലെ രണ്ട് വര്‍ഷ കെജിസിഇ, മൂന്ന് വര്‍ഷഓട്ടൊമൊബൈല്‍ പോളിടെക്‌നിക്ക് കോഴ്‌സ് പഠിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഹീറോ സ്‌കില്‍ ട്രെയ്‌നിംഗ് ലഭിക്കുമെന്നും ഇപ്രകാരം പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് എന്‍സിവിടി അംഗീകാരമുള്ള കുറ്റൂക്കാരന്‍ ഇന്‍സ്റ്റിഷന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്പ് ഓട്ടൊമോട്ടീവ് സ്‌കില്‍സ് ഡെവലപ്‌മെന്റ്കൗണ്‍സില്‍(എഎസ്ഡിസി) എന്നിവര്‍ചേര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാവും ലഭിക്കുകയെന്ന് ചടങ്ങില്‍ സംസാരിച്ച ഹിറോ മോട്ടോകോര്‍പ്പ്‌സ് (സര്‍വീസ്) ഡിജിഎം ദേബ്കുമാര്‍ ദാസ് ഗുപ്ത വ്യക്തമാക്കി.

ഇന്ത്യക്ക് പുറമേ 50 രാജ്യങ്ങളില്‍ക്കൂടി ഹിറോ മോട്ടോര്‍ കോര്‍പ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇന്ത്യയ്ക്ക് പുറമേ ഈ രാജ്യങ്ങളില്‍ക്കൂടി തൊഴില്‍ അവസരം ലഭ്യമാകുമെന്നും അദ്ദേഹം പഞ്ഞു.

ഹീറോ മോട്ടോര്‍ കോര്‍പ്പ്‌സ് സോണല്‍ സര്‍വീസ് മാനേജര്‍ ടി.പി. ഷാജി, സര്‍വീസ് ജനറല്‍ മാനെജര്‍ രാഗേഷ് നാഗ്പാല്‍, ഓട്ടൊമോട്ടീവ് സ്‌കില്‍സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സിഇഒ അരിന്ദം ലഹിരി എന്നിവര്‍ ഓണ്‍ലൈനായും ചടങ്ങില്‍ പങ്കെടുത്തു.