മള്‍ട്ടിപ്പിള്‍ ടീച്ചര്‍ പഠനരീതിയുമായി വേദിക് ഇ-സ്‌കൂള്‍

Posted on: December 3, 2022

കൊച്ചി : രാജ്യത്തെ മുഴുവന്‍വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്മയേറിയ പഠനാവസരം ലഭ്യമാക്കുന്ന നൂതന പഠന രീതി അവതരിപ്പിച്ച് വേദിക് ഇ-സ്‌കൂള്‍. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ലേണിംഗ് പ്ലാറ്റ്‌ഫോം ഈ മാസം 7ന് ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ഥികള്‍ക്കിടയിലെ അസമത്വം ഇല്ലാതാക്കി തുല്യഅവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സേവനങ്ങള്‍ മിതമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠനകാലം മുഴുവന്‍ ലഭിക്കും. മള്‍ട്ടിപ്പിള്‍ ടിച്ചര്‍ എക്‌സ്പീരിയന്‍സ് ആണ് വേദിക് ഇ-സ്‌കൂളിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഒരേ പാഠഭാഗം മൂന്ന് അധ്യാപകരില്‍ നിന്നും ഒരേസമയം പഠിക്കാന്‍ അവസരം ലഭിക്കും. ദേശീയ സ്‌കൂള്‍ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയിരിക്കുന്നതിനാല്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ ഇത് സ്‌കൂളുകളെ പ്രാപ്തമാക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും മൂന്ന് അധ്യാപകര്‍ വീതംഏറ്റവും അഡ്വാന്‍സ്ഡ് ആയട്യൂഷന്‍ നല്‍കുന്ന ഒരു മള്‍ട്ടി ട്യൂഷന്‍ പ്ലാറ്റ്‌ഫോം കൂടിയാണിത്.

ഒരു മികച്ച മാതൃകാ സ്‌കൂളിന്റെ ഇ-വേര്‍ഷനാണ് വേദിക് ഇ-സ്‌കൂള്‍. ഡ്യുവല്‍ സ്‌കൂളിംഗ്, ഹോം സ്‌കൂളിംഗ്, പേഴ്‌സണലൈസ്ഡ് ലേണിംഗ്, ബ്രിഡ് ലേണിംഗ് എന്നിവ ഇവിഹൈടെ സമന്വയിക്കുകയാണ്. ഓരോ സ്‌കൂളിനും അവരുടെ പേരില്‍ തന്നെ വൈറ്റ് ലേബല്‍ ചെയ്തായിരിക്കും ഈ പ്ലാറ്റ്‌ഫോം ലഭ്യമാക്കുക, പാഠ്യ വിഷയങ്ങള്‍ക്കൊപ്പം എന്‍ട്രന്‍സ് കോച്ചിംഗ്, സിവില്‍ സര്‍വീസ് പരിശീലനം, സ്‌കില്‍ ഡവലപ്‌മെന്റ്, ഭാഷാ പഠനം തുടങ്ങിനിരവധി അനുബന്ധ സേവനങ്ങളും പ്ലാറ്റ്‌ഫോമിലുണ്ടാകും.

കുട്ടികളുടെ അഭിരുചി കണ്ടെത്തുന്ന ആപ്റ്റിറ്റിയൂഡ് സോണ്‍, പാഠ്യ വിഷയങ്ങള്‍ക്കുള്ള സബ്ജക്റ്റ് സോണ്‍, മത്സര പരീക്ഷകള്‍ക്കും മാതൃകാ പരീക്ഷകള്‍ക്കുമുള്ള ഇടം, ലാംഗ്വേജ്, കരിയര്‍ സോണുകള്‍, സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റ് സോണ്‍, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഏരിയ എന്നിവവേദിക് ഇ-സ്‌കൂളില്‍ ഉണ്ടാകും. ലാംഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവയൊക്കെ അക്രഡിറ്റേഷന്‍ പ്രക്രിയയില്‍ ഉയര്‍ന്ന ഗ്രേഡ് സ്‌കൂളുകള്‍ക്ക് ഉറപ്പു നല്‍കുന്നു.

 

TAGS: Vedhik E-School |