ആകാശ്+ബൈജൂസിലെ റെക്കോര്‍ഡ് 440 വിദ്യാര്‍ത്ഥികള്‍ എന്‍ടിഎസ്ഇ (സ്റ്റേജ്-2) യോഗ്യത നേടി

Posted on: March 4, 2022

കൊച്ചി : പ്രമുഖ പരീക്ഷാ ഒരുക്ക സേവന ദാതാക്കളായ ആകാശ്+ബൈജൂസിന്റെ 440 വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ അഭിമാനകരമായ സ്‌കോളര്‍ഷിപ്പായ എന്‍ടിഎസ്ഇ 2021ന് യോഗ്യത നേടി. കൊച്ചി ആകാശിലെ ദിയ മരിയം ജോര്‍ജ്, നന്ദിനി മഞ്ജു പ്രകാശ്, എസ്.ജെ. ചേതന എന്നീ മൂന്ന് വിദ്യാര്‍ത്ഥികള്‍ എന്‍ടിഎസ്ഇ യോഗ്യത നേടി.

ഈ വര്‍ഷത്തെ ഫലം അസാധാരണമാണെന്നും ഈ നേട്ടം കൈവരിക്കാന്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറെ കഠിന പ്രയത്നം ചെയ്തെന്നും 440 പേര്‍ എന്നത് ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്നതാണെന്നും എന്‍ടിഎസ്ഇ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദിച്ചുകൊണ്ട് ആകാശ്+ബൈജൂസ് മാനേജിംഗ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.

സയന്‍സ്, സോഷ്യല്‍ സയന്‍സ് കോഴ്സുകള്‍ക്ക് ഡോക്ടറല്‍ തലം വരെയും പ്രൊഫഷണല്‍ കോഴ്സുകളായ മെഡിസിന്‍, എന്‍ജിനീയറിംഗ് പഠിക്കുന്നവര്‍ക്ക് രണ്ടാം ഡിഗ്രി തലം വരെയും നല്‍കുന്നതാണ് നിലവിലെ എന്‍ടിഎസ്ഇ സ്‌കോളര്‍ഷിപ്പ് സ്‌കീം. ഓരോ വര്‍ഷവും 2000 സ്‌കോളര്‍ഷിപ്പുകളാണ് രാജ്യത്ത് നല്‍കുന്നത്. 15 ശതമാനം എസ്സിക്കും 7.5 ശതമാനം എസ്ടിക്കും 27 ശതമാനം പിന്നോക്ക വിഭാഗങ്ങള്‍ക്കും നാലു ശതമാനം അംഗ പരിമിതര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു.

രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒന്നാം ഘട്ടവും ദേശീയ തലത്തില്‍ രണ്ടാം ഘട്ടവും എന്‍സിഇആര്‍ടി നടത്തും.

 

TAGS: Aakash |