10 വയസ്സില്‍ വിദ്യാര്‍ത്ഥികളെ എഴുത്തുകാരാകാന്‍ എഡ്-ടെക് പ്ലാറ്റ്‌ഫോം ക്യാമ്പ് കെ12

Posted on: September 30, 2021

കൊച്ചി : ആഗോള എഡ്യു ടെക് സ്റ്റാര്‍ട്ടപ്പായ ക്യാമ്പ് കെ12 എട്ടു വയസിനും 14 വയസിനുമിടയിലുള്ള ആറു വിദ്യാര്‍ത്ഥികളായ ഇംഗ്ലീഷ് എഴുത്തുകാരെ അവതരിപ്പിച്ചു. കമ്പനിയുടെ നൂതനമായ ഇംഗ്ലീഷ് കോഴ്‌സുകളിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചിട്ടുള്ളത്.

ക്യാമ്പ് കെ12-ന്റെ വിദ്യാര്‍ത്ഥികളായ പാര്‍വതി രാംനാരായണന്‍ (കാഞ്ഞങ്ങാട്, കേരളം) ഇഷാന്‍വി ജെയിന്‍ (ദുര്‍ഗാപ്പൂര്‍, ബംഗാള്‍) നെവേഹ പാല്‍ക്കര്‍ (പൂന, മഹാരാഷ്ട്ര) എന്നീ വിദ്യാര്‍ത്ഥികള്‍ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

പതിനൊന്നുകാരിയായ പാര്‍വതി രാംനാരായണന്‍ ഗ്രേറ്റ് എസ്‌കേപ്പേഡ് എന്ന നോവലാണ് പുറത്തിറക്കിയിട്ടുള്ളത്. വെഗ്ല എന്ന കരടിയുടെ വീരസാഹസിക പ്രവൃത്തികളാണ് പാര്‍വതി തന്റെ നോവലില്‍ അവതരിപ്പിക്കുന്നത്. പുസ്തകം എഴുതുന്നതു മുതല്‍ 11 വയസ്സുള്ളപ്പോള്‍ അതു പ്രസിദ്ധീകരിക്കുന്നതുവരെയുള്ള യാത്ര അത്യന്തം ആവേശകരമായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്.

നല്ലൊരു വായനക്കാരിയായ പതിനൊന്നുകാരി ഇഷാന്‍വി ജെയിന്‍ എഴുതാനുള്ള തീവ്രമായ ആഗ്രഹത്താലാണ് ക്യാമ്പ് കെ12ന്റെ കോഴ്‌സില്‍ ചേരുന്നതും കടലിനടിയിലെ സിംഹാസനം എന്ന പുസ്തകം രചിക്കുന്നതും. മഹാരാഷ്ട്രയിലെ പൂനെയില്‍നിന്നുള്ള 10 വയസ്സുകാരി നെവേഹ പാല്‍ക്കര്‍ അഡ്വഞ്ചര്‍ ഓണ്‍ ദി അദര്‍ സൈഡ് എന്ന നോവലിന്റെ പ്രകാശനത്തിലൂടെ എഴുത്തിനോടുള്ള സമാനതകളില്ലാത്ത അഭിനിവേശം പ്രകടിപ്പിക്കുന്നു.

കരിയറിനപ്പുറം വിദ്യാര്‍ത്ഥികളുടെ ആവിഷ്‌കാര കഴിവുകളും സര്‍ഗാത്മതയും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് കെ12-ന് രൂപം കൊടുത്തിട്ടുള്ളതെന്ന് ഇതിന്റെ സ്ഥാപകന്‍ അന്‍ഷുല്‍ ഭഗി വിശദീകരിക്കുന്നു. വ്യാകരണം, പദാവലി, ഇംഗ്ലീഷ് അടിസ്ഥാനകാര്യങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം നേടുന്നതിനു മാത്രമല്ല, ഓരോ കുട്ടിയുടെയും സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും ഈ ഇംഗ്ലീഷ് പ്രോഗ്രാം ലക്ഷ്യമിടുന്നു. വിദ്യാര്‍ത്ഥികളെ സദസിനു മുമ്പില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുവാന്‍ ക്യാമ്പ് കെ12 പ്രാപ്തമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വ്യാകരണം, പദാവലി, ഉച്ചാരണം, സ്‌പെല്ലിംഗ്, ക്രിയേറ്റീവ് റൈറ്റിംഗ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ അടിസ്ഥാന കഴിവുകള്‍ വികസിപ്പിക്കുവാന്‍ സഹായിക്കുന്ന ഇംഗ്ലീഷ് ആശയവിനിമയ കോഴ്‌സ് ക്യാമ്പ് കെ12 അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഈ പ്രോഗ്രാമിലെ ഓരോ കുട്ടിയും ആമസോണിലും കിന്‍ഡിലിലും ലഭ്യമായ ഒരു നോവല്‍ എഴുതി പ്രസിദ്ധീകരിക്കുന്നു; അന്താരാഷ്ട്ര ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു; തത്സമയ പ്രേക്ഷകര്‍ക്ക് മുമ്പില്‍ ടെഡ് ശൈലിയില്‍ പ്രസംഗിക്കുന്നു; സ്‌പെല്ലിംഗ് ബീയില്‍ മത്സരിക്കുന്നു.

ഇന്ത്യയ്ക്കു പുറമേ മലേഷ്യ, സൗദി അറേബ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍നിന്നും മൂന്ന് യുവ എഴുത്തുകാരെ രൂപപ്പെടുത്തിയിട്ടുണ്ട്.

ക്യാമ്പ് കെ12 വിദ്യാഭ്യാസം വഴി, ലോകമെമ്പാടുമുള്ള യുവ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുകയും എഴുത്തുകാരാകാനും നാളത്തെ നേതാക്കളാകാനും സഹായിക്കുകയും ചെയ്യുന്നു.