ഒരുകോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ച് എഡമ്പസ്

Posted on: August 28, 2021


കൊച്ചി : പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ എഡമ്പസ്, ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇതുവരെയുള്ളതില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ സ്‌കോളര്‍ഷിപ്പുകളിലൊന്നാണിത്. ഈ അക്കാദമിക് വര്‍ഷത്തില്‍ വിദേശ പഠനം ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്ഥിതിഗതികള്‍ക്കനുസൃതമായി, ഓരോ വിദ്യാര്‍ഥിക്കും 50,000 രൂപ മുതല്‍ 5,00,000 രൂപ വരെയുള്ള സ്‌കോളര്‍ഷിപ് ലഭിക്കും.

ഇന്ത്യയിലും ആഗോളതലത്തിലും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സജീവമാവുകയും, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി വിദേശ ക്യാമ്പസുകള്‍ തുറക്കുകയും ചെയ്തതോടെ, ഡിജിറ്റല്‍ഫസ്റ്റ് ഹയര്‍ എജ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമായ എഡമ്പസ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി വളര്‍ച്ചയോടെ 11,500 അപേക്ഷകളാണ് 2021ല്‍ ലക്ഷ്യമിടുന്നത്. ട്യൂഷന്‍ ഫീസോ അല്ലെങ്കില്‍ ജീവിതചെലവോ ആയിരിക്കും സ്‌കോളര്‍ഷിപ് കവര്‍ ചെയ്യുക. എന്തുകൊണ്ട് സ്‌കോളര്‍ഷിപ് ലഭിക്കണമെന്ന വിശദീകരണത്തിനൊപ്പം, ഇന്ത്യയില്‍ എവിടെനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒരു പ്രത്യേക ഇന്‍ഹൗസ് ജൂറി ഓരോ അപേക്ഷയും വിലയിരുത്തിയ ശേഷം, അപേക്ഷകരുടെ യോഗ്യത, സാമ്പത്തിക പശ്ചാത്തലം, മൊത്തത്തിലുള്ള ഗുണനിലവാരം എന്നിവ അടിസ്ഥാനമാക്കി സ്‌കോര്‍ നല്‍കും.

റോളിങ് ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയുള്ള സ്‌കോളര്‍ഷിപ് വിജയികളെ പ്രതിമാസം പ്രഖ്യാപിക്കും. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്ത സര്‍വകലാശാലകളില്‍ ചേര്‍ന്നതിന് ശേഷം മാത്രമായിരിക്കും തുക വിതരണം ചെയ്യുക. 2021 ഡിസംബര്‍ 15 വരെ എഡമ്പസ് പ്ലാറ്റ്‌ഫോം വഴി വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ സ്‌കോളര്‍ഷിപ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

TAGS: EDUMPUS |