വിദ്യാര്‍ത്ഥികള്‍ക്ക് വ്യാവസായിക അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ എഡ്ജ് വാഴ്‌സിറ്റിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് ജെ.സി.ഇ.ടി

Posted on: August 18, 2021

പാലക്കാട് : തൊഴില്‍ നൈപുണ്യമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി ബംഗലരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ എഡ്ജ് വാഴ്‌സിറ്റി ലേണിംഗ് സിസ്റ്റംസുമായി കൈകോര്‍ക്കുന്നു.

വിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോട് കൂടി എഡ്ജ് വാഴ്‌സിറ്റിയുടെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓയില്‍ ആന്റ് ഗ്യാസ് പൈപ്പിംഗ് എഞ്ചിനിയറിംംഗ്, എയര്‍ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് എഞ്ചിനിയറിംഗ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, ഡാറ്റ സയന്‍സ് അനലിറ്റിക്‌സ് ആന്റ് സൈബര്‍ സെക്യൂരിറ്റി എന്നിവ ജെ.സി.ഇ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷണീയമായ ഇളവുകളോടെ പഠിക്കാന്‍ അവസരമൊരുങ്ങും.

മികച്ച കരിയര്‍ തേടുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിധികളില്ലാത്ത അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുവാനും പരിമിതമായ പാഠ്യപദ്ധതിയില്‍ നിന്ന് വേറിട്ട് അവരില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുക എന്നതുമാണ് എഡ്ജ് വാഴ്‌സിറ്റിയുടെ ഉദ്യേശലക്ഷ്യമെന്ന് എഡ്ജ് വാഴ്‌സിറ്റിയുടെ സി.ഇ.ഒ ശേഖരമേനോന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി ജെ.സി.ടി.യുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്ന അറിവും തൊഴില്‍ മേഖലയ്ക്ക് അവശ്യമായ നൈപുണ്യവുമായുള്ള അന്തരം കുറയ്ക്കുക എന്നതിലാണ് എഡ്ജ് വാഴ്‌സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമര്‍ത്ഥരായ ബിരുദധാരികളെ സൃഷ്ടിക്കുന്നതിലല്ല, മറിച്ച് മത്സരസ്വഭാവമുള്ള പുതിയ സമൂഹത്തില്‍ പോലും ഭാവി സുരക്ഷിതമാക്കാന്‍ കഴിവുള്ള തൊഴില്‍ നൈപുണ്യമുള്ള വിദ്യാര്‍ത്ഥികളാണ് ജെ.സി.ഇ.ടിയുടെ പ്രത്യേകതയെന്നും പുതിയ കാലത്തിന്റെ വ്യവസായ മേഖലയ്ക്ക് അവശ്യമായ രീതിയിലുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ എഡ്ജ് വാഴ്‌സിറ്റിയുമായുള്ള സഹകരണത്തിലൂടെ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ജെ.സി.ഇ.ടി പ്രിന്‍സിപ്പാള്‍ ഡോ.എന്‍ ഗുണശേഖരന്‍ അഭിപ്രായപ്പെട്ടു.

തൊഴില്‍ നൈപുണ്യത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ എഞ്ചിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്ന ജര്‍മ്മന് സാങ്കേതിക പരിശീലന സ്ഥാപനമായ ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെ, യൂറോപ്യന് ഏവിയേഷന് സേഫ്റ്റി ഏജന്‌സി അംഗീകൃത എയര്ക്രാഫ്റ്റ് മെയിന്റനന്‌സ് പരിശീലന സ്ഥാപനം എറ്റിസിസി എന്നിവയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രങ്ങള്‍ എഡ്ജ് വാഴ്‌സിറ്റി മുന്‍പ് ഒപ്പുവെച്ചിട്ടുണ്ട്. ഇത് എഡ്ജ് വാഴ്‌സിറ്റിയുടെ തൊഴില്‍ നൈപുണ്യാധിഷ്ഠിത കോഴ്‌സുകളിലെ സര്‍ട്ടിഫിക്കേഷനില്‍ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സര്‍ട്ടിഫിക്കറ്റ് നേടാനുള്ള അവസരമൊരുക്കുകയും ചെയ്യും.

TAGS: Edge Varsity |