മൂന്നാർ കേറ്ററിംഗ് കോളജിന് സ്വിറ്റ്‌സർലൻഡുമായി അക്കാദമിക് സഹകരണം

Posted on: July 27, 2021

കൊച്ചി : ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൂറിസം മേഖലയില്‍ പ്രശസ്തരായ സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്.
ടി.എം.ഐ. ഇന്‍സ്റ്റിറ്റ്യൂട്ടുമായി മൂന്നാര്‍ കേറ്ററിംഗ് കോളേജ് ധാരണാപത്രം ഒപ്പുവെച്ചു. പത്താം ക്ലാസ്
കഴിഞ്ഞവര്‍ക്ക് സ്വിറ്റസര്‍ലന്‍ഡില്‍ പോകാതെ തന്നെ സ്വിസ് സര്‍ട്ടിഫിക്കറ്റും മൂന്നാര്‍ കേറ്ററിംഗ് കോ
ളേജിന്റ സര്‍ട്ടിഫിക്കറ്റും ഒരുമിച്ചു ലഭിക്കുന്ന ഡ്യൂവല്‍ പ്രോഗ്രാമുകളാണ് ഇതിന്റെ നേട്ടം. കൊച്ചി,
തിരുവനന്തപുരം, മൂന്നാര്‍, റാസ് അല്‍ ഖൈമ (യു.എ.ഇ.) എന്നീ ബ്രാഞ്ചുകളില്‍ 30 സീറ്റുകള്‍ വീതം
പ്രവേശനം ലഭ്യമാണ്.

മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ രണ്ട് വര്‍ഷത്തെ ഗ്രാജുവേറ്റ് ഡിപ്ലോമ പാസാകുന്നതോടൊപ്പം എച്ച്.
ടി.എം.ഐ. സ്വിറ്റ്‌സര്‍ലന്‍ഡിന്റ ഹയര്‍ ഡിപ്ലോമയും ലഭിക്കും.

അതിനുശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ ആറുമാസ പഠനവും ആറുമാസ ഇന്റണ്‍ഷിപ്പും കഴിഞ്ഞാല്‍
യു.കെ.യിലെ അള്‍സര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ ബി.എസ്സി.
(ഹോണ്‍) ഡിഗ്രിയും എച്ച്.ടി.എം.ഐ.

സ്വിറ്റ്‌സര്‍ ലന്‍ഡിന്റ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് ഡിഗ്രിയും ഒരേ സമയം ലഭിക്കും. വിവരങ്ങള്‍ക്ക് : 9447746664 | 9446093391 9447126662. വെബ്‌സൈറ്റ് : www.munnarcateringcollege.edu.in