ടാറ്റാ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ് 2021 ഓണ്‍ലൈന്‍ എഡിഷന്‍ രജിസ്ട്രേഷന്‍ തുടങ്ങി

Posted on: July 17, 2021

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വിപുലമായ ക്വിസ് മത്സരമായ ടാറ്റാ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്റെ പതിനെട്ടാമത് എഡിഷന്‍ മത്സരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

മാറിവരുന്ന ക്വിസിംഗ് രീതികള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയതാണ് ടാറ്റാ ക്രൂസിബിള്‍ ക്വിസ്. കാലത്തിന് അനുസരിച്ച് മഹാമാരിയെ മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ രൂപത്തിലേയ്ക്ക് മാറിയ ക്വിസ് നീതിയുക്തമായി നടത്തുന്നതിനായി വിവിധ പ്രോട്ടോകോളുകള്‍ നടപ്പാക്കി. വിര്‍ച്വല്‍ രീതിയില്‍ ടീമിനു പകരം വ്യക്തികള്‍ക്കാണ് 2021 എഡിഷന്‍ ക്വിസില്‍ പങ്കെടുക്കാവുന്നത്.

ഇന്ത്യയെ 12 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യത്തെ രണ്ട് തലത്തിലുള്ള ഓണ്‍ലൈന്‍ പ്രിലിമിനറികള്‍ക്കു ശേഷം ഓരോ ക്ലസ്റ്ററുകളില്‍നിന്നും മുന്നിലെത്തുന്ന 12 ഫൈനലിസ്റ്റുകളെ വൈല്‍ഡ് കാര്‍ഡ് ഫൈനലിലേയ്ക്ക് ക്ഷണിക്കും. ഇതില്‍നിന്നും മുന്നിലെത്തുന്ന ആറ് ഫൈനലിസ്റ്റുകള്‍ ഓണ്‍ലൈന്‍ ക്ലസ്റ്റര്‍ ഫൈനലില്‍ പങ്കെടുക്കും. ഓരോ ക്ലസ്റ്റര്‍ ഫൈനലിലും ടോപ് സ്‌കോര്‍ നേടുന്നവരെ വിജയിയായി പരിഗണിക്കും. രണ്ടാം സ്ഥാനം നേടുന്നവരെ റണ്ണര്‍ അപ് ആയി പ്രഖ്യാപിക്കും. ക്ലസ്റ്റര്‍ ഫൈനലില്‍ വിജയികള്‍ക്ക് 35,000 രൂപയും റണ്ണര്‍ അപ്പിന് 18,000 രൂപയുമാണ് സമ്മാനം. ദേശീയതലത്തില്‍ ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് 2.5 ലക്ഷം രൂപയും ടാറ്റ ക്രൂസിബിള്‍ ട്രോഫിയും സമ്മാനിക്കും. ടാറ്റാ ക്ലിക് ആണ് ഇപ്രാവശ്യം സമ്മാനങ്ങള്‍ നല്കുന്നത്.

വിജ്ഞാനവും സാങ്കേതികവിദ്യയും നയിക്കുന്ന സജീവമായ ലോകത്താണ് നാം ജീവിക്കുന്നതെന്ന് ടാറ്റാ സര്‍വീസസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ അഗര്‍വാള്‍ പറഞ്ഞു. സാങ്കേതികവിദ്യയിലൂടെ വിവിധ മേഖലകളിലുള്ള ആളുകളെ ഒന്നിച്ചുചേര്‍ക്കാനും അവരുടെ ബൗദ്ധികശേഷി പരീക്ഷിക്കാനുമാണ് ടാറ്റാ ക്രൂസിബിള്‍ ക്വിസ് സഹായകമാകുന്നത്. ഈ വര്‍ഷം ആവേശകരമായ മത്സരമാണ് ഒരുക്കുന്നതെന്നും രാജ്യത്തെങ്ങുനിന്നും വലിയ തോതിലുള്ള പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സവിശേഷമായ ക്വിസിംഗ് ശൈലികള്‍ക്ക് പേരുകേട്ട പിക്ബ്രയിന്‍ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ് മാസ്റ്റര്‍ ഗിരി ബാലസുബ്രഹ്മണ്യമാണ് ഈ വര്‍ഷവും ക്വിസിന് നേതൃത്വം നല്കുന്നത്.

2004ല്‍ ടാറ്റ ക്രൂസിബിള്‍ ക്വിസ് തുടങ്ങിയതുമുതല്‍ മികച്ച മനസുകള്‍ക്ക് വിജ്ഞാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു സംസ്‌കാരം രൂപപ്പെടുകയായിരുന്നു. വിവരങ്ങള്‍ അറിയുക എന്നതിനപ്പുറം ടാറ്റാ ക്രൂസിബിള്‍ ക്വിസ് വിജ്ഞാനത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വിപുലമായ ബിസിനസ് ക്വിസിംഗ് പോരാട്ടമായ ടാറ്റാ ക്രൂസിബില്‍ കോര്‍പ്പറേറ്റ് ക്വിസ് 2021-ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പങ്കെടുക്കുന്നതിനുമായി www.tatacrucible.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

TAGS: Tata Crucible |