ഐഇഎല്‍ടിഎസ് കോഴ്‌സുമായി ബര്‍ളിംഗ്ടണ്‍ ഇംഗ്ലീഷ്

Posted on: June 25, 2021

കൊച്ചി : വ്യക്തിഗത ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പ്രശസ്തവും 30 വര്‍ഷം കൊണ്ട് 40 രാജ്യങ്ങളില്‍ സാന്നിദ്ധ്യവുമുറപ്പിച്ച ബര്‍ളിങ്ടണ്‍ ഇംഗ്ലീഷ് ഇന്ത്യയില്‍ ഐഇഎല്‍ടിഎസ് പ്രോഗ്രാം അവതരിപ്പിക്കുന്നു.

ഇന്ത്യയില്‍ ഐഇഎല്‍ടിഎസ് ടെസ്റ്റില്‍ ഓരോ വര്‍ഷവും 1.3 മുതല്‍ 1.4 ദശലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ഐഇഎല്‍ടിഎസ് ഓണ്‍ലൈനില്‍ അവതരിപ്പിക്കുന്നതിലൂടെ ഏതു സമയവും ഏതു വ്യക്തിക്കും ഇതില്‍ പങ്കെടുക്കാനുള്ള അവസരമാണ് ബര്‍ളിംഗ്ടണ്‍ ഇംഗ്ലീഷ് ഒരുക്കുന്നത്.

പഠിതാവിന് പകര്‍ച്ചവ്യാധിയുടെ കാലത്തും നിലവാരമുള്ള പഠന മെറ്റീരിയല്‍സ് നല്‍കുന്നു. വിദഗ്ധ ഉപദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഏത് ഉപകരണത്തില്‍ നിന്നും ഫീഡ്ബാക്കും സ്വീകരിക്കുന്നു. ഓണ്‍ ഡിമാന്‍ഡ്, വിര്‍ച്ച്വല്‍, ഫേസ്-ടു-ഫേസ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാണ്.

TAGS: Burlington |