കൊച്ചിൻ ഇന്റർനാഷണൽ സ്‌കൂളിന്റെ ശിലാസ്ഥാപനം

Posted on: June 18, 2021

കിഴക്കമ്പലം : പൂക്കാട്ടുപടിയിലെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ശിലാസ്ഥാപനം ട്രിന്‍സ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ ഡയറക്ടര്‍മേരി ജോര്‍ജ് നിര്‍വഹിച്ചു. തിരുവനന്തപുരം, കൊച്ചി ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന ട്രിന്‍സ് ഗ്രൂപ്പ് അടുത്തിടെ ഇവിടെ ഏറ്റെടുത്ത ദി ചാര്‍ട്ടര്‍ സ്‌കൂളിനോട് ചേര്‍ന്നാണ് പുതിയ നിര്‍മ്മാണം. 12 ഏക്കര്‍ വിസ്തൃതമായ കാമ്പസിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1- 5 ഗ്രേഡുകളില്‍ ഐ.ബി പ്രൈമറി ഇയേഴ്‌സ് പ്രോഗ്രാം, 6-12 ഗ്രേഡുകളില്‍ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍, 11-12 ഗ്രേഡുകളില്‍ ഐ. ബി ഡിപ്ലോമ പ്രോഗ്രാം തുടങ്ങിയ അന്താരാഷ്ട്ര കരിക്കുലങ്ങള്‍ ഇവിടെ ലഭ്യമാക്കും.

രണ്ട് ലക്ഷം ചതുരശ്ര അടിയില്‍ 800 പേര്‍ക്കിരിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് ഹാള്‍, പെര്‍ഫോമന്‍സ് തിയേറ്റര്‍, ഡൈനിംഗ് ഹാള്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ജിംനേഷ്യം എന്നിവയുള്ള ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയവ കാമ്പസില്‍ സജ്ജമാക്കുന്നുണ്ട്. 10 മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സപ്ന ജോര്‍ജ് പറഞ്ഞു. ട്രിന്‍സ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സര്‍വേഷ് നായിഡുഉള്‍പ്പെടുന്നതാണ് കൊച്ചിയിലെ കാമ്പസ് നേതൃത്വം. 1 മുതല്‍ 3 വരെ ഗ്രേഡുകളിലേക്കുള്ള പ്രവേശനം തുടങ്ങി കഴിഞ്ഞു.

കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സ്‌കൂള്‍, േ്രകംബിഡ്ജ് ഇന്റര്‍നാഷണല്‍ എക്‌സാമിനേഷന്‍ സെന്റര്‍, ഐ.ബി പമറി ഇയേഴ്‌സ് പ്രോഗ്രാം, സെക്കന്‍ഡറി തലത്തില്‍ ഐ.ബി ഡിപ്ലോമ പ്രോഗ്രാം എന്നിവ പിന്തുടരുന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ ബാക്കലുറേറ്റ് വേള്‍ഡ് സ്‌കൂള്‍ എന്നീ നേട്ടങ്ങള്‍ ട്രിന്‍സ് ഗ്രൂപ്പിനാണ്. പഠനത്തിനും കരുതലിനും ആജീവനാത അഭിനിവേശമുള്ള ആഗോള നേതാക്കളുടെ അടുത്ത തലമുറയെ രൂപപ്പെടുത്തുക എന്നതാണ് ഗ്രൂപ്പിന്റെ ദൗത്യം.