ഫിസാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ദേശീയ അംഗീകാരം

Posted on: June 14, 2021

അങ്കമാലി : ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ദേശീയ സ്‌കോളര്‍ഷിപ് ലഭിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ ഐവിന്‍ മാത്യു ജോഫി, ബെയ്ന്‍ ടി. ബൈജു, വി.പി. ദീപക്, തേജസ് അജയ് എന്നിവര്‍ക്കാണ് അന്തര്‍ദേശീയ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചത്. ആറു ലക്ഷം രൂപയാണു സ്‌കോളര്‍ഷിപ് തുകയായി ലഭിക്കുക.

ഐവിന്‍ മാത്യു ജോഫിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ഫൗണ്ടേഷന്‍ വേരിയബിള്‍ സ്‌കോളര്‍ഷിപ്പും, ബെയ്ന്‍ ടി.ബൈജുവിന് ഇന്റര്‍നാഷണല്‍ ഗ്യാസ് ടര്‍ബൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോളര്‍ഷിപ്പും, തേജസ്ത്രജയ്ക്ക് ക്രിസ്റ്റഫര്‍ എല്‍, ഹോഫ്മാന്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും, എഎസ്എംഇ ഫൗണ്ടേഷന്‍ വേരിയബിള്‍ സ്‌കോളര്‍ഷിപ്പും ലഭിച്ചു. ദീപക്കിന് ലഭിച്ചത് എസ് എം ഇ ഫൗണ്ടേഷന്‍ വേരിയബിള്‍ സ്‌കോളര്‍ഷിപ്പാണ്.

TAGS: FISAT Angamaly |