പാലാ ബില്ല്യന്റ് ഡി സെന്ററില്‍ ഓണ്‍ലൈന്‍ കോഴ്‌സസ് അഡ്മിഷന്‍

Posted on: April 29, 2021

പാലാ : മെഡിക്കല്‍ – എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷാ പരിശീലനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലാ ബില്ല്യന്റ് ഡി സെന്ററില്‍ ഓണ്‍ലൈന്‍ കോഴ്‌സ് അഡ്മിഷന്‍ ആരംഭിച്ചു. ഈ വര്‍ഷം 10-ാംക്ലാസ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷത്തെ ലോംഗ് ടേം കോഴ്‌സിലേ
യ്ക്കും, ഈ വര്‍ഷം മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ഓണ്‍ലൈനായ കാഷ് പ്രോഗ്രാമിലേക്കുമാണ് അഡ്മിഷന്‍.

വിവിധ എന്‍ ജിനീയറിംഗ് പ്ര വേശനപരീക്ഷകളായ ജെ.ഇ.ഇ. മെയിന്‍, ജെ.ഇ.ഇ.അഡ്വാന്‍സ്, കേരള എന്‍ജിനീയറിംഗ്, കുസാറ്റ്, മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, അഖിലേന്ത്യാതലത്തില്‍ നടത്തുന്ന കെ.വി.പി.ഐ, ഒളിമ്പ്യാഡ് തുടങ്ങിയ സയന്‍സ് വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും ഉന്നതവിജയം കരസ്ഥമാക്കുവാനും, പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുവാനും ബോര്‍ഡ് എക്‌സാമുകളില്‍ കൂടുതല്‍ മാര്‍ക്കു നേടുവാനും രണ്ടു വര്‍ഷത്തെ മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷാ പരിശീലനമായ (ലോംഗ് ടേംകോഴ്‌സസ് സഹായിക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. രജിട്രേഷനും, അഡ്മിഷനും ഓണ്‍ലൈന്‍ വഴി മാത്രം, കൂടുതല്‍ വിവരങ്ങള്‍ക്കായി
www.brilliantpala.org എന്നവെബ്‌സൈറ്റ് സന്ദര്‍ശിക്കുക.