ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 75 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

Posted on: April 9, 2021

കൊച്ചി : ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എം.ബി.എ. വിദ്യാര്‍ഥികള്‍ക്കായി 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കും. ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ പേരിലാണ് സ്‌കോളര്‍ഷിപ്പ്.

എം.ബി.എ.യ്ക്ക് ചേരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഡോ. നെല്‍സണ്‍ റോഡ്രിഗസ് അറിയിച്ചു.

 

TAGS: AIM |