വിദ്യാർത്ഥികൾക്കായി എഡ്യുസാറ്റ് ആപ്പ്

Posted on: March 30, 2021

ആലപ്പുഴ : വിദ്യാര്‍ഥികള്‍ക്ക് പേടിയില്ലാതെ പരീക്ഷയ്‌ക്കൊരുങ്ങാനും എളുപ്പത്തില്‍ പാഠങ്ങള്‍ മനസിലാക്കാനും എഡ്യൂസാറ്റ് ലേണിംഗ് ആപ്പ് നീറ്റ് പരീക്ഷാ പരിശീലനമാണ് പ്രധാനമെങ്കിലും പ്ലസ്ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പുകളാണ് ഇപ്പോള്‍ ലഭ്യം. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍, അവയുടെ ചര്‍ച്ച അങ്ങനെയാണ് ഉള്ളടക്കം.

വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ആപ്പ് ഉപയോഗിക്കാം. വീഡിയോ ക്ലാസുകളാണ് നടക്കുക. മുന്‍കൂട്ടി കൂട്ട് ചെയ്ത വീഡിയോ ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാകും. ഓരോ ചോദ്യവും ചര്‍ച്ചചെയ്യുന്നതിനൊപ്പം സംശയങ്ങള്‍ പരിഹരിക്കാന്‍ ഡിസ്‌കഷന്‍ സെക്ഷനുമുണ്ട്. ആലപ്പുഴ സ്വദേശികളായ 12 സുഹ്യത്തുക്കള്‍ ചേര്‍ന്നാണ് എഡ്യുസാറ്റ്‌ലേണിംഗ് ആപ്പ് വികസിപ്പിച്ചത്.

ആപ്പ് ധനമന്ത്രി ഡോ. തോമസ് ഐസക് ടെക്‌സ്‌ജെന്‍ഷ്യ സോറ്റ് വെയര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മേധാവി ജോയ് സെബാസ്റ്റ്യനു നല്‍കി പുറത്തിറക്കി.

TAGS: Edusat App |