അണ്ടര്‍ ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് പരീക്ഷയുമായി പിയേഴ്സണ്‍ വ്യൂ

Posted on: December 26, 2020

 

കമ്പ്യൂട്ടര്‍ അധിഷ്ടിത ടെസ്റ്റിംഗ് രംഗത്തെ മുന്‍നിരക്കാരായ പിയേഴ്സണ്‍ വ്യൂ അണ്ടര്‍ ഗ്രാജ്വേറ്റ് എന്‍ട്രസ് പരീക്ഷകള്‍ ആരംഭിച്ചു. http://www.undergraduateexam.in

സമാനതകള്‍ ഇല്ലാത്ത പുതിയൊരു പരീക്ഷയാണ്, പിയേഴ്സണ്‍ അണ്ടര്‍ ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് പരീക്ഷ. അറിവിന്റെ അളവ്, ഭാഷ, അപഗ്രഥന കഴിവ് ഇവയെല്ലാം ഉള്‍പ്പെടുന്ന ഒരു നിലവാരമുള്ള പരീക്ഷയാണ് ഇത്. വിദ്യാര്‍ത്ഥികളുടെ ആപ്റ്റിട്യൂഡും ശേഷിയും മനസിലാക്കി അവരെ ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍ ഒരു സ്ഥാനം ഉറപ്പാക്കുന്ന രീതിയിലുള്ളതാണ് പ്രവേശന പരീക്ഷ.

പിയേഴ്സണ്‍ അണ്ടര്‍ഗ്രാജ്വേറ്റ് പ്രവേശന പരീക്ഷയുടെ ഉള്ളടക്കം പിയേഴ്സണ്‍ വ്യൂവിന്റെ പരീക്ഷാ വിദഗ്ദ്ധര്‍ പ്രത്യേകം രൂപകല്പന ചെയ്തവയാണ്. മാനസിക കഴിവുകള്‍ അളക്കുന്ന വിദഗ്ദ്ധരുടെ സേവനവും ഇതിന് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സര്‍വകലാശാല പ്രവേശന ഘട്ടത്തില്‍ തന്നെ കുട്ടികളെ വിലയിരുത്തുന്നതിനുള്ള പ്രക്രിയയില്‍ ഒരു മാറ്റം അനിവാര്യമാണ്. പിയേഴ്സണ്‍-ന്റെ ഇത്തരത്തിലുള്ള ഒരു പരീക്ഷ ഇത് ആദ്യമാണ്. വിവിധ സര്‍വകലാശാലകളിലേയ്ക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ എന്ന പ്രത്യേകതയും ഇതിനുണ്ട്.

പരീക്ഷാര്‍ത്ഥിക്ക് എവിടെ, എപ്പോള്‍ വേണമെങ്കിലും പരീക്ഷ എഴുതാം. പിയേഴ്സണ്‍ വ്യൂ ടെസ്റ്റ് സെന്ററിലോ പിയേഴ്സണ്‍ ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്നോ ടെസ്റ്റ് എഴുതാം. സമഗ്രമായ ഒരു സാങ്കേതിക വിദ്യാപരിപാടിയാണ് പിയേഴ്സണ്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രവേശന പരീക്ഷ.

രജിസ്ട്രേഷന്‍, ഷെഡ്യൂളിംഗ്, പരീക്ഷാ ഉള്ളടക്കം, പരീക്ഷാ ഫലം, സ്‌കോറിങ്ങ് എന്നിവയെല്ലാം കമ്പ്യൂട്ടര്‍ വഴിയാണ് നടത്തുക. റെക്കാര്‍ഡുകള്‍ ലളിതമായ ഫയലിംഗ് സിസ്റ്റത്തിലായതിനാല്‍ സര്‍വകലാശാലകള്‍ക്ക് ഇവ എളുപ്പം പരിശോധിക്കാന്‍ കഴിയും.

108 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യാവലിയും ഒരു ഉപന്യാസവും ചേര്‍ന്നതാണ് ടെസ്റ്റ് ഫോര്‍മാറ്റ്. പരീക്ഷാര്‍ത്ഥികള്‍ക്കുവേണ്ടി സ്‌കില്‍ ടെസ്റ്റും ഉണ്ടായിരിക്കും. ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാം.

പിയേഴ്സണ്‍ അണ്ടര്‍ ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ 2021 ജനുവരി 11-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സജ്ജമാകാന്‍ ആറുമാസ ടെസ്റ്റിങ്ങ് വിന്‍ഡോയും ഉണ്ടായിരിക്കും.

TAGS: Pearson Vue |