വിഐടിയിൽ 7,403 പേർക്ക് കാമ്പസ് പ്ലേസ്‌മെന്റ്

Posted on: December 24, 2020

വെല്ലൂര്‍ : കോവിഡ് പ്രതിസന്ധിക്കിടയിലും വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (വിഐടി) 7403 വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് പ്ലേസ്‌മെന്റിലൂടെ ഈ വര്‍ഷം മികച്ച ജോലി ലഭിച്ചതായി ചാന്‍സലര്‍ ഡോ. ജി. വിശ്വനാഥന്‍ അറിയിച്ചു.

കൊഗ്‌നിസാന്റ് (1418), ടിസിഎസ് (1321), ഇന്‍ഫോസിസ് (778) എന്നീ ഐടി കമ്പനികളാണ് കൂടുതല്‍ പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. കോവിഡ് സാഹചര്യത്തില്‍ വിഐടിയുടെ 4 ക്യാംപസുകളിലും (വെല്ലൂര്‍,ചെന്നെ, അമരാവതി, ഭോപാല്‍) പാനം പൂര്‍ണമായി ഓണ്‍ലൈനായി ആയിരുന്നു.

വെര്‍ച്വലായിനടന്ന റിക്രൂട്‌മെന്റില്‍ 383 കമ്പനികള്‍ പങ്കെടുത്തു. റിക്രൂട്‌മെന്റ് അടുത്ത മേയ് 21 വരെ തുടരുമെന്നും ചാന്‍സലര്‍ അറിയിച്ചു.