സ്‌കൂളുകള്‍ക്കായി ഫിനാന്‍സ് എക്സ്പീരിയന്‍സ് ആന്റ് എന്‍ഗേജ്മെന്റ് ലാബിന് തുടക്കം കുറിച്ചു എസിസിഎയും ഉന്നയന്‍ എജ്യു സര്‍വീസസും

Posted on: October 7, 2020

കൊച്ചി : അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സും (എസിസിഎ) ഉന്നയന്‍ എജ്യൂ സര്‍വീസസും ചേര്‍ന്ന് സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി ഫിനാന്‍സ് എക്സ്പീരിയന്‍സ് ആന്റ് എന്‍ഗേജ്മെന്റ് ലാബിന് തുടക്കം കുറിച്ചു. കൊമേഴ്സ്, അക്കൗണ്ടന്‍സി അധ്യാപകര്‍ക്ക് അവരുടെ മേഖലകളിലെ മികവുകളെ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള വെബിനാര്‍ എസിസിഎയും ഉന്നയന്‍ എജ്യൂ സര്‍വീസസും അടുത്തിടെ സംഘടിച്ചിരുന്നു. രാജ്യമൊട്ടാകെയുള്ള 325 ലേറെ സ്‌കൂളുകളും 850 ഓളം സിബിഎസ്ഇ അധ്യാപകരും വെബിനാറില്‍ പങ്കെടുത്തു. ഈ ചടങ്ങിലാണ് സിബിഎസ്ഇ ഐആര്‍പിഎസ് സെക്രട്ടറി അനുരാഗ് ത്രിപാഠി, എസിസിഎ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഹെഡ് മുഹമ്മദ് സാജിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഫിനാന്‍സ് എക്സ്പീരിയന്‍സ് ആന്റ് എന്‍ഗേജ്മെന്റ് ലാബ്- ഈഎഫ്എഫ്ഇല്‍ അവതരിപ്പിച്ചത്.

തങ്ങളുടെ വിദ്യാര്‍ഥികളുമായി കൂടുതല്‍ കാര്യക്ഷമമായും ഫലപ്രദമായും ഇടപഴകുന്നതിന് ആര്‍ട്ട് ഇന്റഗ്രേറ്റഡ് ലേണിംഗ് പാത സ്വീകരിക്കാന്‍ ഫിനാന്‍സ് എക്സ്പീരിയന്‍സ് ആന്റ് എന്‍ഗേജ്മെന്റ് ലാബ് സ്‌കൂളുകളെ സജ്ജമാക്കും. എസിസിഎ-ഉന്നായന്‍ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായി മാറുന്നതിലൂടെ സ്‌കൂളുകള്‍ക്ക് ലാബ് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിമര്‍ശനാത്മക ചിന്താശേഷി മെച്ചപ്പെടുത്തുന്നതിനും കൂട്ടായ പഠനത്തിന് തുല്യമായ പഠന അന്തരീക്ഷം നല്‍കുന്നതിനും ഭാവിയിലെ വളര്‍ച്ചയ്ക്ക് ബിസിനസ് കഴിവുകള്‍ വികസിപ്പിക്കുന്നതിനും സഹായിക്കുന്നതിന് കൊമേഴ്സ് അധ്യാപകര്‍ക്ക് നടപ്പിലാക്കാന്‍ കഴിയുന്ന രസകരവും ആകര്‍ഷകവുമായ പഠന രീതികളാണ് വെബിനാറില്‍ അവതരിപ്പിച്ചത്. വെബിനാറില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തെ ആസ്പദമാക്കി അധ്യാപകരെ ശരിയായ രീതികള്‍, ആശയങ്ങള്‍, ധാരണ എന്നിവ ഉപയോഗിച്ച് പരീക്ഷണാത്മകവും പ്രവര്‍ത്തനപരവുമായ പഠനരീതി നടപ്പിലാക്കുന്നതിന് പ്രാപ്തമാക്കുകയെന്നതാണ് വെബിനാറുകളിലൂടെ ലക്ഷ്യമിട്ടതെന്ന് എസിസിഎ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഹെഡ് മുഹമ്മദ് സാജിദ് ഖാന്‍ പറഞ്ഞു. സങ്കീര്‍ണമായ ഈ ബിസിനസ് അന്തരീക്ഷത്തില്‍ ആവശ്യമായ ശരിയായ കഴിവുകളും കാര്യക്ഷമതയും വികസിപ്പിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനുള്ള എസിസിഎയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭങ്ങളെന്നും അദ്ദേഹം പറഞ്ഞു.