രാജഗിരി എൻജിനീയറിംഗ് കോളജിന് സ്വയം ഭരണാവകാശം

Posted on: September 28, 2020

കാക്കനാട് : രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജീസ് ഓട്ടോണമസ് പദവി. അടുത്ത പത്തു വര്‍ഷത്തേക്ക് രാജഗിരി എന്‍ജിനീയറിംഗ് കോളേജിന് യു.ജി.സി. നല്‍കിയ സ്വയം ഭരണാധികാരം തിരുവനന്തപുരം എ. പി. ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയും തത്ത്വത്തില്‍ അംഗീകരിച്ചു. സി. എം.ഐ. സഭയുടെ കീഴില്‍ സ്വയംഭരണാവകാശം സ്വന്തമാക്കുന്ന മൂന്നാമത്തെ കോളേജാണിത്.

എ ഗ്രേഡോടെ നാക്കിന്റെ അക്രഡിറ്റേഷന്‍ സ്വന്തമാക്കിയ രാജഗിരിയിലെ ഏഴില്‍ ആറ് കോഴ്‌സുകള്‍ക്കും നിലവില്‍ എന്‍.ബി.എ. അക്രഡിറ്റേഷനുണ്ട്. എട്ടാമത്തെ കോഴ്‌സായി അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡേറ്റാ സയന്‍സിനും അനുമതി ലഭിച്ചു. കഴിഞ്ഞതായി കോളേജ് ഡയറക്ടര്‍ ഫ്. മാത്യു വട്ടത്തറ അറിയിച്ചു.

TAGS: RSET |