റിജു ആന്‍ഡ് പി എസ് കെയില്‍ സൗജന്യ കെ വി പി വൈ / എന്‍ ടി എസ് ഇ കോച്ചിംഗ് ക്ലാസ്സുകള്‍ ആരംഭിച്ചു

Posted on: September 22, 2020

പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസില്‍ കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ വി പി വൈ), നാഷണല്‍ ടാലന്റ്‌റ് സേര്‍ച്ച് എക്‌സാം (എന്‍ ടി എസ് ഇ) പരീക്ഷകള്‍ക്കുള്ള സൗജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അനില്‍കുമാര്‍ വി. അറിയിച്ചു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുള്ള ലൈവ് ഇന്ററാക്ടീവ് ക്ലാസ്സുകളായിരിക്കും ലഭിക്കുക. റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്റെ വെബ്‌സൈറ്റ്, യുട്യൂബ് എന്നിവയിലൂടെ നടത്തുന്ന കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുന്നു.

കെ വി പി വൈ കോച്ചിംഗ് ക്ലാസ്സുകള്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മുതല്‍ 9.30 വരെയും എന്‍ ടി എസ് ഇ കോച്ചിംഗ് ക്ലാസ്സുകള്‍ ശനിയാഴ്ചകളില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്, അനില്‍കുമാര്‍ വി. പറഞ്ഞു.