പാലാ സിവില്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ കോഴ്‌സുകള്‍

Posted on: July 16, 2020

പാലാ : ഐഎഎസ്, ഐപിഎസ് പരിശീലന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന പാലാ സിവില്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ തൊഴിലവസര കോഴ്‌സുകള്‍ ആരംഭിക്കുന്നു.

സിഡിഎസ്ഇ, എന്‍ഡിഎഎസ്എസ് സി, റെയില്‍വേ സർവീസ്, ബാങ്കിംഗ് സർവീസ്
തുടങ്ങിയ മത്സരപരീക്ഷകള്‍ക്കുള്ള ദീര്‍ഘകാല (1 വര്‍ഷം) ഹ്രസ്വകാല (6 മാസം) കോഴ്‌സുകളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

വര്‍ക്കിംഗ് പ്രോഫഷണലുകള്‍ക്ക് അനുയോജ്യമായ വാരാന്ത്യ ഓണ്‍ലൈന്‍ ബാച്ചുകളും ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന സിവില്‍ സര്‍വീസ് ഫുള്‍ടൈം കോഴ്‌സ്, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആഡ് ഓണ്‍ കോഴിസ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഫൗണ്ടേഷന്‍ കോഴ്‌സ്, ജൂലൈ 25 ന് തുടങ്ങുന്ന മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം എന്നിവയ്ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഓഫ് ലൈനായി ക്ലാസുകള്‍ നടത്തപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 04822 215831, 9447421011, 9567512299.