വിദ്യാര്‍ത്ഥിക്ക് ധനസഹായം നല്‍കി

Posted on: April 11, 2023

വലപ്പാട് : മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബ് ഓഫ് വലപ്പാട് എക്‌സലും സംയുക്തമായി തൃശ്ശൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയ്ക്ക് ഇന്‍സുലിന്‍ പമ്പ് വാങ്ങുന്നതിനുള്ള ധനസഹായം നല്‍കി.

മണപ്പുറം ഫിനാന്‍സിന്റെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ തുക കൈമാറി. തൃശ്ശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹിക പ്രതിബദ്ധത വിഭാഗം ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റിന്‍, മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി ആര്‍ ഒ സനോജ് ഹെര്‍ബര്‍ട്ട്, ലയണ്‍സ് ക്ലബ്ബ് ഓഫ് വലപ്പാട് എക്‌സല്‍ സെകട്ടറി ജെന്‍സണ്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.